LiveTV

Live

International

വാഷിങ് മിഷീന്‍ പോലെ വിമാനം കുലുങ്ങി പറന്നു; യാത്രക്കാര്‍ കരഞ്ഞുബഹളം വച്ചതോടെ തിരിച്ചിറക്കി

വാഷിങ് മിഷീന്‍ പോലെ വിമാനം കുലുങ്ങി പറന്നു; യാത്രക്കാര്‍ കരഞ്ഞുബഹളം വച്ചതോടെ തിരിച്ചിറക്കി
Summary
ക്വലാലംപൂരിലേക്ക് പറന്ന വിമാനമാണ് എന്‍ജിന്‍ തകരാറിനെതുടര്‍ന്ന് തിരിച്ചിറക്കിയത്.

പറക്കലിനിടെ തുടരെ ഇളക്കമുണ്ടായതിനെ തുടര്‍ന്ന് എയര്‍ ഏഷ്യ 10 വിമാനം ആസ്ട്രേലിയയില്‍ തിരിച്ചിറക്കി. ക്വലാലംപൂരിലേക്ക് പറന്ന വിമാനമാണ് എന്‍ജിന്‍ തകരാറിനെതുടര്‍ന്ന് തിരിച്ചിറക്കിയത്.

വാഷിങ് മിഷീന്‍ പോലെ വിമാനം കുലുങ്ങി പറന്നു; യാത്രക്കാര്‍ കരഞ്ഞുബഹളം വച്ചതോടെ തിരിച്ചിറക്കി

വാഷിങ് മെഷീന്‍ പ്രവര്‍ത്തിച്ചതുപോലെയാണ് വിമാനത്തിന്റെ പറക്കലിനിടെ അനുഭവപ്പെട്ടതെന്നായിരുന്നു യാത്രക്കാരില്‍ ചിലര്‍ പറഞ്ഞത്. തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍നിന്ന് രക്ഷപെട്ടതെന്ന് മറ്റു ചിലര്‍. യാത്രക്കാരില്‍ ചിലര്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ. വിമാനം പറന്ന് 90 മിനിട്ടുകള്‍ക്കുശേഷമാണ് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് തിരികെ ആസ്ട്രേലിയയിലെ പെര്‍ത്തില്‍ ഇറക്കിയത്. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 10 മണിക്കാണ് എയര്‍ ഏഷ്യ വിമാനം തിരിച്ചിറക്കിയത്. നിരവധി യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കരയുകയും അലമുറയിടുകയും ചെയ്തു. ആവശ്യമെങ്കില്‍ കടലിലിറക്കാനുള്ള നടപടിക്കും പൈലറ്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഇതിന് സജ്ജമായിരുന്നതായും ആസ്ട്രേലിയന്‍ പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് എയര്‍ ഏഷ്യാ വിമാന കമ്പനി വിശദീകരണം നല്‍കിയിട്ടില്ല.