LiveTV

Live

International

ഫ്രഞ്ച് പാര്‍ലമെന്റ് ആദ്യഘട്ട തെരഞ്ഞടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ  പാര്‍ട്ടിക്ക് മുന്‍തൂക്കം

 ഫ്രഞ്ച് പാര്‍ലമെന്റ് ആദ്യഘട്ട തെരഞ്ഞടുപ്പില്‍  പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ  പാര്‍ട്ടിക്ക് മുന്‍തൂക്കം
Summary
ഈ മാസം 18നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്

ഫ്രഞ്ച് പാര്‍ലമെന്റിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിക്ക് മുന്‍തൂക്കം. മാക്രോണിന്റെ എന്‍ മാര്‍ഷ്വേ പാര്‍ട്ടി 32 ശതമാനം വോട്ടുകള്‍ നേടി. ഈ മാസം 18നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ഒരു വര്‍ഷത്തില്‍ താഴെ മാത്രം പ്രായമുള്ള എന്‍മാര്‍ഷെ മൂവ്മെന്റ് ഫ്രാന്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വന്‍ വിജയമാണ് നേടിയത്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടി 32 ശതമാനം വോട്ട് നേടി. 577 അംഗ ദേശീയ അസംബ്ലിയില്‍ 445 സീറ്റുകള്‍ എന്‍മാര്‍ഷെ നേടുമെന്നാണ് പ്രാഥമിക നിഗമനം.

അടുത്ത ഞായറാഴ്ച നടക്കുന്ന രണ്ടാം ഘട്ടവോട്ടെടുപ്പിലാണ് അന്തിമ വിധി. റിപ്പബ്ലിക്കന്‍സ് പാര്‍ട്ടി 16 ശതമാനം വോട്ട് നേടി.‍ ഭരണ കക്ഷിയായിരുന്ന ഫ്രാന്‍സ്വാ ഓലന്‍ഡിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 7.3 ശതമാനം വോട്ട് മാത്രമാണ് നേടിയത്.തീവ്ര വലതു പക്ഷ പാര്‍ട്ടിയായ നാഷണല്‍ ഫ്രണ്ട് 13.5 ശതമാനവും തീവ്ര ഇടതുപക്ഷ പാര്‍ട്ടിയായ ഫ്രാന്‍സ് അണ്‍ബോവ്ഡ് 22 ശതമാനവും വോട്ട് നേടി. ആദ്യ ഘട്ടവോട്ടെടുപ്പില്‍ 48.5 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 57.2 ശതമാനമായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് സംവിധാനത്തെ വിമര്‍ശിച്ച് മെറിന്‍ ലി പെന്‍ രംഗത്തെത്തി.

സോഷ്യലിസ്റ്റുകളെയും റിപ്പബ്ലിക്കുകളേയും പിന്തുണക്കുന്നവരില്‍ നല്ലൊരു ശതമാനത്തിന്റെയും വോട്ടുകള്‍ മാക്രോണ്‍ പിടിച്ചു എന്നാണ് വിലയിരുത്തല്‍. കഴിഞ്‍ഞമാസം 14നാണ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി ചുമതലയേറ്റത്. പുതിയ ഫ്രാന്‍സ് സൃഷ്ടിക്കുമെന്ന പ്രഖ്യാപനവുമായെത്തിയ മാക്രോണിന് മാറ്റങ്ങള്‍ നടപ്പാക്കാന്‍ പാര്‍ലമെന്റിലും ഭൂരിപക്ഷം ആവശ്യമാണ്.