LiveTV

Live

International

മരണത്തിന്‍റെ വാലില്‍ തൂങ്ങി ഒന്നര കിലോമീറ്റര്‍ !; ഇതുപോലൊരു അപകടം നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല

മരണത്തിന്‍റെ വാലില്‍ തൂങ്ങി ഒന്നര കിലോമീറ്റര്‍ !; ഇതുപോലൊരു അപകടം നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല
Summary
നവമാധ്യമങ്ങളില്‍ വിവിധ തരം വീഡിയോകള്‍ വൈറലാകാറുണ്ട്.

നവമാധ്യമങ്ങളില്‍ വിവിധ തരം വീഡിയോകള്‍ വൈറലാകാറുണ്ട്. എന്നാല്‍ രണ്ടു ദിവസം കൊണ്ട് 60 ലക്ഷം പേര്‍ കാണുകയും ഒരു ലക്ഷത്തിലേറെ പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്ത അപൂര്‍വ വീഡിയോയെക്കുറിച്ചാണ് ഈ വാര്‍ത്ത.

മരണത്തിനും ജീവിതത്തിനും ഇടയില്‍ ഒന്നര കിലോമീറ്റര്‍ യാത്ര. കാലിഫോര്‍ണിയ ഹൈവേയാണ് സംഭവസ്ഥലം. ഭീമന്‍ ട്രക്കിന്‍റെ പിന്‍ഭാഗത്ത് കുടുങ്ങിപ്പോയ കാറിന്‍റെ ഡ്രൈവറാണ് മരണത്തെ മുഖാമുഖം കണ്ട് ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്തത്. അപകടത്തിനു പിന്നാലെ കാറിന്‍റെ ഡ്രൈവര്‍ ട്രക്ക് ഡ്രൈവറുടെ ശ്രദ്ധയാകര്‍ഷിക്കാനും ട്രക്ക് നിര്‍ത്തിക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെ ട്രക്ക് കാറിനെയും വലിച്ചഴച്ച് മുന്നോട്ട് പോകുകയായിരുന്നു. പിന്നാലെയെത്തിയ കാറിലുണ്ടായിരുന്നവരാണ് ട്രക്ക് തടഞ്ഞത്. അപ്പോഴേക്കും ഒന്നര കിലോമീറ്ററിലേറെ കാറിനെ വലിച്ചിഴച്ച് ട്രക്ക് കൊണ്ടുവന്നിരുന്നു. ഹൈവേയിലെ ലൈന്‍ മാറുന്നതിനിടെയാണ് പിന്നാലെയുണ്ടായിരുന്ന കാര്‍ ട്രക്കിന്‍റെ പിറകില്‍ കുടുങ്ങിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് കാര്‍ യാത്രക്കാര്‍ രക്ഷപെട്ടത്.