LiveTV

Live

International

തുര്‍ക്കി ഭരണഘടനാ ഭേദഗതിക്കായുള്ള ഹിതപരിശോധനയില്‍ 12 ലക്ഷത്തിലധികം പ്രവാസികൾ വോട്ട് രേഖപ്പെടുത്തി

തുര്‍ക്കി ഭരണഘടനാ ഭേദഗതിക്കായുള്ള ഹിതപരിശോധനയില്‍ 12 ലക്ഷത്തിലധികം പ്രവാസികൾ വോട്ട് രേഖപ്പെടുത്തി
Summary
തുര്‍ക്കി പ്രസിഡന്‍റിന്‍റെ അധികാര പരിധി വിപുലപ്പെടുത്താനുള്ള ഭരണഘടനാഭേദഗതിക്കായുള്ള ഹിതപരിശോധനയില്‍ മാർച്ച് 27 മുതൽ തന്നെ വിദേശ രാജ്യങ്ങളിലുള്ളവർക്ക് വോട്ട് ചെയ്യാൻ സൗകര്യമേർപ്പെടുത്തിയിരുന്നു

തുർക്കിയിൽ പ്രസിഡൻറിന് കൂടുതൽ അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതിക്കായുള്ള ഹിതപരിശോധനയിൽ 12 ലക്ഷത്തിലധികം പ്രവാസികൾ ഇതിനകം വോട്ട് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 16നാണ് രാജ്യത്ത് ഹിതപരിശോധന നടക്കുന്നത്.

തുര്‍ക്കി പ്രസിഡന്‍റിന്‍റെ അധികാര പരിധി വിപുലപ്പെടുത്താനുള്ള ഭരണഘടനാഭേദഗതിക്കായുള്ള ഹിതപരിശോധനയില്‍ മാർച്ച് 27 മുതൽ തന്നെ വിദേശ രാജ്യങ്ങളിലുള്ളവർക്ക് വോട്ട് ചെയ്യാൻ സൗകര്യമേർപ്പെടുത്തിയിരുന്നു. 57 രാജ്യങ്ങളിലായി 120 പോളിങ് സ്റ്റേഷനുകളാണ് ഇതിനായി സജ്ജീകരിച്ചിരുന്നത്. ജർമനിയിൽ ആറ് ലക്ഷം പേരും ഫ്രാൻസിൽ 1.32 ലക്ഷം പേരും വോട്ടവകാശം വിനിയോഗിച്ചതായി തുര്‍ക്കിയിലെ സുപ്രീം ഇലക്ഷന്‍ ബോര്‍ഡ് വ്യക്തമാക്കി. ഇത്രയും ഉയർന്ന പോളിങ് നില രേഖപ്പെടുത്തുന്നത്ഇതാദ്യമാണെന്നും ഇലക്ഷന്‍ ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഏപ്രിൽ16 വരെയണ് വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരം. . ഹിതപരിശോധന വോട്ടിങ് 40 ശതമാനം കവിഞ്ഞിട്ടുണ്ടെന്നും ഇലക്ഷന്‍ ബോര്‍ഡ് അറിയിച്ചു.