LiveTV

Live

International

ഒരു പേനയും ദിവാസ്വപ്നവും പിന്നെ ഞെട്ടലും; വൈറലായി വാര്‍ത്ത അവതാരകയുടെ അമളി

ഒരു പേനയും ദിവാസ്വപ്നവും പിന്നെ ഞെട്ടലും; വൈറലായി വാര്‍ത്ത അവതാരകയുടെ അമളി
Summary
തന്റെ അമളി പ്രേക്ഷകര്‍ കണ്ടിരിക്കുകയാണെന്ന് മനസ്സിലായ ഉടനെയുള്ള നതാഷയുടെ റിയാക്ഷനാണ് വീഡിയോ വൈറലാകാന്‍ കാരണം.

വാര്‍ത്തയ്ക്കിടെ വോയിസ് ഓവര്‍ സ്റ്റോറി പോകുന്നതിനിടെ അവതാരകര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ പലപ്പോഴും നവമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്.. മുടി ചീകുന്നതും, വെള്ളം കുടിക്കുന്നതും സഹപ്രവര്‍ത്തകയെ പേരെടുത്ത് വിളിക്കുന്നതു അടക്കം പലതും കണ്ട് പ്രേക്ഷകര്‍ ചിരിച്ചിട്ടുമുണ്ട്.. ഒരു സെക്കന്റില്‍ വാര്‍ത്താഅവതാരകര്‍ സ്റ്റുഡിയോയില്‍ ഇരുന്ന് പരുങ്ങുന്നതിനും പ്രേക്ഷകര്‍ ദൃക്‍സാക്ഷികളായിട്ടുണ്ട്.

ഒരു പേനയും ദിവാസ്വപ്നവും പിന്നെ ഞെട്ടലും; വൈറലായി വാര്‍ത്ത അവതാരകയുടെ അമളി



ആസ്‌ത്രേലിയയിലെ പ്രാദേശിക ചാനലാണ് എ.ബി.സി ന്യൂസ് 24ന്റെ ഒരു വാര്‍ത്താ ക്ലിപ്പിംഗാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എ.ബി.സി ന്യൂസ് 24ന്റെ അവതാരകയായ നതാഷ എക്‌സെല്‍ബിയ്ക്കാണ് അമളി പറ്റിയത്. ക്യൂന്‍സ്‌ലാന്റില്‍ നിന്നുമുള്ള വാര്‍ത്തയ്ക്ക് ശേഷം തിരികെ എത്തിയപ്പോള്‍ വാര്‍ത്ത കഴിഞ്ഞത് അറിയാതെ പേനയില്‍ നോക്കി, എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്ന നതാഷയെയാണ് ലോകം കണ്ടത്.

തന്റെ അമളി പ്രേക്ഷകര്‍ കണ്ടിരിക്കുകയാണെന്ന് മനസ്സിലായ ഉടനെയുള്ള നതാഷയുടെ റിയാക്ഷനാണ് വീഡിയോ വൈറലാകാന്‍ കാരണം. അമളി പറ്റിയ നതാഷ അയ്യോ എന്ന അര്‍ത്ഥത്തില്‍ വാ പൊളിച്ചിരുന്നു. പക്ഷേ പെട്ടെന്നു തന്നെ സമചിത്തത വീണ്ടെടുത്ത് അടുത്ത വാര്‍ത്തയിലേക്ക് അവര്‍ പോവുകയും ചെയ്തു.

ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും മറ്റ് നവമാധ്യമങ്ങളിലുമടക്കം നതാഷയുടെ ഈ 12 സെക്കന്റ് വീഡിയോ ട്രന്‍ഡായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

‘എല്ലാവര്‍ക്കും എന്റേയും എന്റെ പേനയുടേയും നന്ദി’. എന്നായിരുന്നു വീഡിയോ വൈറലായതിനെ കുറിച്ച് നതാഷയുടെ പ്രതികരണം. 15 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള 41 കാരിയായ നതാഷ എ.ബി.സി ന്യൂസ് 24 സീനിയര്‍ എഡിറ്റര്‍മാരിലൊരാളാണ്.

That feeling when you're caught daydreaming at work :) (via @UmmRKSZ ) #mediawatch pic.twitter.com/lRkTbpygfo

— Media Watch (@ABCmediawatch) April 9, 2017