LiveTV

Live

International

കൊളംബിയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 200ലേറെ മരണം

കൊളംബിയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 200ലേറെ മരണം
Summary
നിരവധി പേരെ കാണാതായതായും നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകളുള്ളത്

കൊളംബിയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 200ലേറെ പേര്‍ മരിച്ചു. തെക്ക് പടിഞ്ഞാറന്‍ കൊളംബിയയിലാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി പേരെ കാണാതായതായും നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകളുള്ളത്. നൂറിലേറെ പേരുടെ മരണത്തിന് കാരണമായ മണ്ണിടിച്ചിലിന്‍റെ ദൃശ്യങ്ങളാണിത്. രാത്രിയിലും പകലുമായി നില്‍ക്കാതെ പെയ്ത മഴയെത്തുടര്‍ന്നാണ് കൊളംബിയയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. റെഡക്രോസിന്റെ കണക്കുകള്‍ പ്രകാരം 220ലേറെ പേരെ കാണാതായതായും നാനൂറിലേറെപേര്‍ക്ക് പരിക്കേറ്റിറ്റുമുണ്ട്. നൂറ് കണക്കിന് വീടുകളാണ് തകര്‍ന്നിട്ടുള്ളത്. നിലക്കാതെ പെയ്യുന്ന മഴയത്തുടര്‍ന്ന് നിരവധി നദികളാണ് കരകവിഞ്ഞ് ഒഴുകുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പ്രദേശത്ത് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ പ്രവിശ്യ ഒറ്റപെട്ടിരിക്കുകയാണ്. വൈദ്യുതി ബന്ധം ഉള്‍പ്പെടെയുള്ളവ താറുമാറായിട്ടുണ്ട്.