LiveTV

Live

International

ഫ്രാന്‍സില്‍ ഒബാമക്കായി വോട്ടുപിടിത്തം !

ഫ്രാന്‍സില്‍ ഒബാമക്കായി വോട്ടുപിടിത്തം !
Summary
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമക്ക് എന്തുകാര്യം ?.

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമക്ക് എന്തുകാര്യം ?. ഫ്രാന്‍സിലുടനീളം ഒബാമക്കായി വോട്ട്ചോദിച്ച് പോസ്റ്ററുകള്‍ ഉയര്‍ന്ന്കഴിഞ്ഞു. ഒബാമ പ്രേമികളായ ഒരുകൂട്ടം യുവാക്കളാണ് അദ്ദേഹത്തിനായി പ്രചാരണം നടത്തുന്നത്.

ഫ്രാന്‍സില്‍ ഒബാമക്കായി വോട്ടുപിടിത്തം !

ഫ്രeന്‍സിലെ പ്രധാന നഗരങ്ങളിലെത്തുന്നവര്‍ ഈ പോസ്റ്ററുകള്‍ കണ്ട് അത്ഭുതത്തോടെ നോക്കി നില്‍ക്കും. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമക്ക് വോട്ട് ചോദിച്ച് നിരവധി പോസ്റ്ററുകള്‍ ഉയര്‍ന്നു. ഫ്രന്‍സിലെ ഒരുകൂട്ടം യുവാക്കളാണ് ഒബാമക്കായി രംഗത്തെത്തിയത്. ഒബാമ ആരാധകരായ യുവാക്കള്‍ ഒബാമയുടെ മുഖംമൂടി അണിഞ്ഞാണ് പൊതു സ്ഥലങ്ങളിലെത്തുന്നത്. ഒബാമക്കായി സോഷ്യല്‍ മീഡിയയിലും ഇവര്‍ കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. എന്തിനേറെ പറയണം, ഒബാമക്ക് പിന്തുണതേടി ഒപ്പുശേഖരണവും ഇവര്‍ നടത്തി. നാല്‍പതിനായിരത്തോളം പേര്‍ ഒബാമയെ അനുകൂലിച്ചതായും ഒബാമ പ്രേമികള്‍ അവകാശപെടുന്നു. മാര്‍ച്ച് 15നകം ഒരുലക്ഷത്തിലധികം പേരുടെ ഒപ്പുശേഖരിക്കുമെന്നും ഇവര്‍ പറയുന്നു. മെയിലാണ് ഫ്രാന്‍സില്‍രണ്ടാം ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ്.