LiveTV

Live

International

''ഹിറ്റ്‍ലര്‍ ജൂതന്മാരോട് ചെയ്തത് മുസ്‍ലിംകളോട് ട്രെംപ് ചെയ്യും''

''ഹിറ്റ്‍ലര്‍ ജൂതന്മാരോട് ചെയ്തത് മുസ്‍ലിംകളോട് ട്രെംപ് ചെയ്യും''
Summary
നിങ്ങള്‍ മുസ്‍ലിംകള്‍ നികൃഷ്ടരും നിന്ദ്യരുമാണ്... നിങ്ങളുടെ മാതാക്കള്‍ വേശ്യകളും പിതാക്കള്‍ നായകളുമാണ്... നിങ്ങള്‍ ദുഷ്ടന്മാരാണ്. നിങ്ങള്‍ ചെകുത്താനെ ആരാധിക്കുന്നവരാണ്..
''ഹിറ്റ്‍ലര്‍ ജൂതന്മാരോട് ചെയ്തത് മുസ്‍ലിംകളോട് ട്രെംപ് ചെയ്യും''

ഹി‍റ്റ്‍ലര്‍ ജൂതന്മാരെ നശിപ്പിച്ചപോലെ അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപ് മുസ്‍ലിംകളെ ഇല്ലായ്മചെയ്യുമെന്ന ഭീഷണിയുമായി അജ്ഞാത കത്ത്. കാലിഫോര്‍ണിയയിലെ മൂന്ന് മുസ്‍ലിം പള്ളികളിലാണ് കത്ത് കിട്ടിയിരിക്കുന്നത്. കത്ത് കിട്ടിയ കാര്യം ഇസ്‍ലാമിക് അമേരിക്കന്‍ റിലേഷന്‍സിന്റെ കൌണ്‍സില്‍ സ്ഥീരികരിച്ചു.

ചെകുത്താന്റെ സന്തതികള്‍ എന്നാണ് കത്തില്‍ മുസ്‍ലിംകളെ അഭിസംബോധന ചെയ്തിരിക്കുന്നത്. സാന്‍ ജോസിലെയും ലോംഗ് ബീച്ചിലെയും പോമോനയിലെയും പള്ളികളിലാണ് കത്ത് കിട്ടിയിരിക്കുന്നത്.

രാജ്യത്തെ മുസ്‍ലിം ജനസംഖ്യയെ വേരോടെ പിഴുത്, നഗരത്തിന്റെ പുതിയ മേധാവി അമേരിക്കയെ ശുദ്ധീകരിക്കുമെന്നും അതിന് ശേഷം അമേരിക്ക വീണ്ടും തിളങ്ങുമെന്നും കത്തില്‍ പറയുന്നു.

''ഹിറ്റ്‍ലര്‍ ജൂതന്മാരോട് ചെയ്തത് മുസ്‍ലിംകളോട് ട്രെംപ് ചെയ്യും''

നിങ്ങള്‍ മുസ്‍ലിംകള്‍ നികൃഷ്ടരും നിന്ദ്യരുമാണ്... നിങ്ങളുടെ മാതാക്കള്‍ വേശ്യകളും പിതാക്കള്‍ നായകളുമാണ്... നിങ്ങള്‍ ദുഷ്ടന്മാരാണ്. നിങ്ങള്‍ ചെകുത്താനെ ആരാധിക്കുന്നവരാണ്.. പക്ഷേ, നിങ്ങള്‍ കണക്കുതീര്‍ക്കേണ്ട ദിവസം വന്നെത്തിക്കഴിഞ്ഞുവെന്നും കത്ത് ക്രൂരമായി പരിഹസിക്കുന്നു. എത്രയും പെട്ടെന്ന് ബാഗുകളും പെട്ടികളും തയ്യാറാക്കി നാടുവിടുന്നതാവും ബുദ്ധിയെന്നും കത്ത് മുസ്‍ലിംകളെ ഉപദേശിക്കുന്നു.

സാന്‍ ജോസിലെ പള്ളിയിലെ ആദ്യം കത്ത് കിട്ടിയത്. മെയിലില്‍ കഴിഞ്ഞ വ്യാഴ്ചയാണ് പളളിയിലെ ഇമാമിന് കത്ത് ലഭിക്കുന്നത്. ശനിയാഴ്ചയോടെയാണ് മറ്റ് രണ്ട് പള്ളിയിലും അതേ കത്ത് തന്നെ എത്തുന്നത്.

പ്രസിഡണ്ട് ട്രംപ് നീണാള്‍ വാഴട്ടെ, അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. കത്തെഴുതിയ ആളുടെ പേരിന്‍റെ സ്ഥാനത്ത് നല്ലതിന് വേണ്ടി അമേരിക്കക്കാര്‍ എന്നാണ് എഴുതിയിട്ടുള്ളത്.