LiveTV

Live

International

ഇതാണ് അമ്മയുടെ സ്നേഹം, ഗുരുതരമായി പരിക്കേറ്റ യുവതി പ്രഥമ ശുശ്രൂഷയ്ക്കും മുമ്പ് കുഞ്ഞിന് മുലയൂട്ടുന്ന ദൃശ്യം വൈറലാകുന്നു

ഇതാണ് അമ്മയുടെ സ്നേഹം, ഗുരുതരമായി പരിക്കേറ്റ യുവതി പ്രഥമ ശുശ്രൂഷയ്ക്കും മുമ്പ് കുഞ്ഞിന് മുലയൂട്ടുന്ന ദൃശ്യം വൈറലാകുന്നു
Summary
യുവതി ആക്സിഡന്റായതിന് ശേഷവും തന്റെ ഏഴ് മാസമായ കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു. കൈയും കാലും മുറിഞ്ഞിട്ടും തലക്ക് പരിക്കേറ്റിട്ടും കുഞ്ഞിന് മുലയൂട്ടിക്കൊണ്ടേയിരിക്കുയായിരുന്നു
ഇതാണ് അമ്മയുടെ സ്നേഹം, ഗുരുതരമായി പരിക്കേറ്റ യുവതി പ്രഥമ ശുശ്രൂഷയ്ക്കും മുമ്പ് കുഞ്ഞിന് മുലയൂട്ടുന്ന ദൃശ്യം വൈറലാകുന്നു

അമ്മയുടെ സ്നേഹം അനിര്‍വചനീയമാണ്, അമ്മക്ക് കുഞ്ഞിനോടുള്ള സ്നേഹം അളക്കാനുമാകില്ല. എന്നാല്‍ ഈ യുവതിയുടെ മാതൃ സ്നേഹത്തിന്റെ ആഴം എത്രത്തോളമെന്ന് ഈ ദൃശ്യം പറയും. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിയി യുവതി ശുശ്രൂഷക്ക് മുമ്പ് തന്റെ കുഞ്ഞിന് മുലയൂട്ടുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ചിത്രം ഒരേ സമയം ഹൃദയഭേദകവും കരളലിയിപ്പിക്കുന്നതുമാണ്. തായ്‍ലാന്റിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ദൃശ്യം. കാലും കൈയും ഒടിഞ്ഞ്, തലക്ക് പരിക്കേറ്റ യുവതി തന്റെ ഏഴ് മാസം പ്രായമായ പിഞ്ച് കുഞ്ഞിന് മുലയൂട്ടുന്നതിനാണ് പ്രഥമ പരിഗണന നല്‍കിയത്.

തായ്‍ലാന്റിലെ റെസ്‍ക്യു ഗ്രൂപ്പിലെ വളണ്ടിയര്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഫോട്ടോ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ബാങ്കോക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

റോങ് ക്വാങ് ഹോസ്പിറ്റലിലാണ് സംഭവം. യുവതി ആക്സിഡന്റായതിന് ശേഷവും തന്റെ ഏഴ് വയസായ കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു. കൈയും കാലും മുറിഞ്ഞിട്ടും തലക്ക് പരിക്കേറ്റിട്ടും കുഞ്ഞിന് മുലയൂട്ടിക്കൊണ്ടേയിരിക്കുയായിരുന്നു.

Power of (Mother's) Love A photo of an injured mother breastfeeding her seven-month-old baby went viral and evoked...

Posted by BangkokPost on Wednesday, March 23, 2016

രണ്ട് പേരും അപകട നില തരണം ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാരുടെയും നഴ്‍സ് മാരുടെയും സൂക്ഷമ മേല്‍നോട്ടത്തിലാണ് ഇരുവരുമിപ്പോള്‍.
ഫോട്ടോയുടെ കൂടെ പോസ്റ്റ് ചെയ്ത റിപ്പോര്‍ട്ട് പറയുന്നു.

ഫേസ്‍ബുക്കില്‍ വൈറലായിരിക്കുന്ന ഫോട്ടോക്കൊപ്പം മാതൃസ്നേഹത്തെ പ്രകീര്‍ത്തിച്ച് കൊണ്ട് നിരവധി കമന്റുകളും വരുന്നുണ്ട്.