LiveTV

Live

International

ഒര്‍ലാന്‍ഡൊ വെടിവെപ്പ്: ഉമര്‍ മറ്റീന്‍ പല തവണ നിശാ ക്ലബ്ബ് സന്ദര്‍ശിച്ചിരുന്നുവെന്ന് മൊഴി

ഒര്‍ലാന്‍ഡൊ വെടിവെപ്പ്: ഉമര്‍ മറ്റീന്‍ പല തവണ നിശാ ക്ലബ്ബ് സന്ദര്‍ശിച്ചിരുന്നുവെന്ന് മൊഴി
Summary
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പല തവണ ഉമര്‍ നിശാക്ലബ്ബ് സന്ദര്‍ശിച്ചിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി

ഫ്ലോറിഡയില്‍ 50 പേരെ വെടിവെച്ചു കൊന്ന ഉമര്‍ മറ്റീന്‍ പല തവണ നിശാ ക്ലബ്ബ് സന്ദര്‍ശിച്ചിരുന്നുവെന്ന് ദൃക്സാക്ഷി മൊഴി. എന്നാല്‍ ഉമറിന് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതാന്‍ തക്ക തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അമേരിക്ക പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പല തവണ ഉമര്‍ നിശാക്ലബ്ബ് സന്ദര്‍ശിച്ചിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി. ദീര്‍ഘനാളുകളെടുത്ത് കൃത്യമായ ആസൂത്രണം നടത്തിയതിന് ശേഷമാണ് ഉമര്‍ അക്രമം നടത്തിയതെന്നാണ് അന്വേഷണ സംഘവും കരുതുന്നത്. ഒമറിന് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതാന്‍ തക്ക തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അമേരിക്ക പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞിരുന്നു. രാജ്യത്ത് ശക്തിപ്പെടുന്ന ആഭ്യന്തര തീവ്രവാദമാണ് ഓര്‍ലാന്‍ഡോ വെടിവെപ്പിലേക്ക് നയിച്ചതെന്നും ഒബാമ പറഞ്ഞു. രാജ്യത്ത് ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്ന തീവ്ര ആശയങ്ങളാവാം ഒമര്‍ മറ്റീനിയെ ആക്രമം നടത്താന്‍ പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രചാരമുള്ള വിവിധ വെബ്സൈറ്റുകള്‍ ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലാണ്.

സ്നേഹവും തമാശയും നിറഞ്ഞ പ്രകൃതത്തില്‍ നിന്നും വളരെ പെട്ടെന്നാണ് ഭര്‍ത്താവ് മാറിയതെന്ന് ഉമറിന്റെ ഭാര്യ വെളിപ്പെടുത്തി. ശാരീരിക പീഡനം ഏല്‍ക്കേണ്ടി വന്നതായും ഇവര്‍ പറഞ്ഞു. ഉമറിന്റെ പ്രവര്‍ത്തനങ്ങളും ഇടപാടുകളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.