LiveTV

Live

International

ഫലസ്തീനികള്‍ക്ക് നേരെയുണ്ടായ ആക്രമണം; തുര്‍ക്കിയില്‍ കൂറ്റന്‍ പ്രതിഷേധ റാലി

ഫലസ്തീനികള്‍ക്ക് നേരെയുണ്ടായ ആക്രമണം; തുര്‍ക്കിയില്‍ കൂറ്റന്‍ പ്രതിഷേധ റാലി
Summary
ജെറുസലേമിലെ അമേരിക്കന്‍ എംബസി തുറക്കുന്നതിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്താന്‍ബുളില്‍ തുര്‍ക്കികളുടെ കൂറ്റന്‍ പ്രതിഷേധ റാലി. ആക്രമണത്തില്‍

ജെറുസലേമിലെ അമേരിക്കന്‍ എംബസി തുറക്കുന്നതിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്താന്‍ബുളില്‍ തുര്‍ക്കികളുടെ കൂറ്റന്‍ പ്രതിഷേധ റാലി. ആക്രമണത്തില്‍ 60ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം കനത്തത്.

ഫലസ്തീനികള്‍ക്ക് നേരെയുണ്ടായ ആക്രമണം; തുര്‍ക്കിയില്‍ കൂറ്റന്‍ പ്രതിഷേധ റാലി

ഇക്കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ ഏംബസി ജെറുസലേമിലേക്ക് മാറ്റിയത്. ഇതിനെതിരെ പ്രതിഷേധിച്ച് ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഈ സംഭവത്തില്‍‌ പ്രതിഷേധിച്ചാണ് തുര്‍ക്കികള്‍ ഇസ്താന്‍ബുളില്‍ കൂറ്റന്‍ റാലി നടത്തിയത്. പ്രതിഷേധ റാലിയില്‍ തുര്‍ക്കി പ്രസിഡ‍ന്റ് റജബ് ത്വയ്യിബ് ഉര്‍ദുഖാനും ഇസ്ലാമിക് കോ ഓപ്പറേഷന്‍ സംഘടനയുടെ ചില പ്രതിനിധികളും പങ്കെടുത്തു. പലസ്തീനിന്റെയും തുര്‍ക്കിയുടെയും പതാകകള്‍ വീശിക്കൊണ്ടായിരുന്നു ജനങ്ങളുടെ പ്രതിഷേധം. പലസ്തീന്‍ തനിച്ചല്ല, ജെറുസലേമിനായി ഞങ്ങള്‍ അവരോടൊപ്പമുണ്ട് തുടങ്ങിയ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രതിഷേധക്കാര്‍ അണിനിരന്നത്. ഒപ്പം പലസ്തീന്‍ വിഷയം ലോകം മുഴുവന്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ജെറുസലേം വിഷയം പരിഹരിക്കപ്പെടുന്നതില്‍ ലോകം മുഴുവന്‍ പരാജയമാണെന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് റ‍ജബ് ത്വയ്യിബ് ഉര്‍ദുഖാന്‍ പറ‍ഞ്ഞു.

ഫലസ്തീനികള്‍ക്ക് നേരെയുണ്ടായ ആക്രമണം; തുര്‍ക്കിയില്‍ കൂറ്റന്‍ പ്രതിഷേധ റാലി

ഇസ്രായേലിന്റെ അനീതികള്‍ക്കെതിരെം ഐക്യരാഷ്ട്ര സംഘടന ഒന്നുംചെയ്യുന്നില്ലെന്ന് ഉര്‍ദുഖാന്‍ പറഞ്ഞു. വാഷിങ്ടണില്‍ നിന്ന് എംബസി നീക്കിയ നടപടിക്കെതിരെ ദൃഢമായ നിലപാട് യുഎന്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാസയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ബഹിഷ്കരിക്കാനൊരുങ്ങുകയാണ് തുര്‍ക്കി. ജെറുസലേമിലെ യുഎസ് എംബസി വിഷയവും പലസ്തീനികള്‍ കൊല്ലപ്പെട്ട വിഷയവും ചര്‍ച്ച ചെയ്യുന്നതിന് തല്‍അവീവിലെയും വാഷിങ്ടണിലെയും അംബാസിഡര്‍മാരെ തുര്‍ക്കി തിരിച്ചുവിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ഇസ്രായേലിനെതിരെ യോജിച്ചുകൊണ്ടുള്ള നീക്കം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.