LiveTV

Live

International

ദക്ഷിണകൊറിയക്കൊപ്പമാകാന്‍ ക്ലോക്കിലെ സമയം 30 മിനിറ്റ് നേരത്തെയാക്കി ഉത്തരകൊറിയ

ദക്ഷിണകൊറിയക്കൊപ്പമാകാന്‍ ക്ലോക്കിലെ സമയം 30 മിനിറ്റ് നേരത്തെയാക്കി ഉത്തരകൊറിയ
Summary
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നാണ് സമയം മാറ്റാന്‍ നിര്‍ദേശിച്ചത്.

രാജ്യത്ത് പിന്തുടരുന്ന സമയക്രമം മാറ്റാന്‍ ഉത്തരകൊറിയ തീരുമാനിച്ചു. ദക്ഷിണ കൊറിയന്‍ സമയത്തിലേക്കാണ് മാറ്റം വരുത്തുക. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നാണ് സമയം മാറ്റാന്‍ നിര്‍ദേശിച്ചത്.

ഇരു കൊറിയകളും തമ്മില്‍ നടന്ന ചര്‍ച്ചക്ക് ശേഷം തിരിച്ചെത്തിയ ഉടനെയാണ് കിം ജോങ് ഉന്നിന്റെ തീരുമാനം. നിലവിലുള്ള സമയം 30 മിനിറ്റ് നേരത്തേ ആക്കി ദക്ഷിണ കൊറിയന്‍ സമയത്തോട് ഒപ്പമാക്കും. ശനിയാഴ്ച മുതല്‍ പുതിയ സമയക്രമം ഉത്തരകൊറിയയില്‍ നിലവില്‍ വരും. ഔദ്യോഗിക ടെലിവിഷനായി കെആര്‍ടിയാണ് പ്രഖ്യാപനം നടത്തിയത്. രണ്ട് രാജ്യങ്ങളിലും വ്യത്യസ്ത സമയം പിന്തുടരുന്നത് ഉന്നിനെ വേദനിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ജപ്പാനും ഉത്തരകൊറിയയും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഒരേ സമയമായിരുന്നു നിലവിലുണ്ടായിരുന്നത്. ജപ്പാന്‍ ‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ എഴുപതാം വാര്‍ഷിക ദിനത്തിലാണ് ഇതില്‍ നിന്ന് ഉത്തരകൊറിയ മാറിയത്. ഇരുരാഷ്ട്രങ്ങളും തമ്മിലുണ്ടായ ചര്‍ച്ചകള്‍ക്ക് ശേഷം രാജ്യത്തെ ആണവനിലയം പൂട്ടാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സമയക്രമം മാറ്റിയുള്ള ഉത്തരവും. ഒരു മാസത്തിനുള്ളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തിയേക്കും.