LiveTV

Live

International

ടെലഗ്രാമിന് നിരോധനമേര്‍പ്പെടുത്താന്‍ ഇറാന്‍ തീരുമാനം

ടെലഗ്രാമിന് നിരോധനമേര്‍പ്പെടുത്താന്‍ ഇറാന്‍ തീരുമാനം
Summary
ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍ ചെയര്‍മാന്‍ അലയ്ദിന്‍ ബറൂജര്‍ദി ഒരു റേഡിയോ അഭിമുഖത്തിലാണ് മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന് നിരോധനമേര്‍പ്പെടുത്താന്‍ പോവുന്ന കാര്യം വ്യക്തമാക്കിയത്

മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന് നിരോധനമേര്‍പ്പെടുത്താന്‍ ഇറാന്‍ തീരുമാനം. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് നിരോധനമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍ ചെയര്‍മാന്‍ അലെയ്ദിന്‍ ബറൂജര്‍ദി പറഞ്ഞു

ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍ ചെയര്‍മാന്‍ അലയ്ദിന്‍ ബറൂജര്‍ദി ഒരു റേഡിയോ അഭിമുഖത്തിലാണ് മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന് നിരോധനമേര്‍പ്പെടുത്താന്‍ പോവുന്ന കാര്യം വ്യക്തമാക്കിയത്. സര്‍ക്കാറിന്‍റെ ഉന്നതതലത്തില്‍ നിന്നുമാണ് നിരോധനത്തിനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ടെലഗ്രാമിന് പകരം ഇറാന്‍ നിര്‍മിതമായ മെസേജിങ് അപ്ലിക്കഷന്‍ അടുത്ത മാസത്തോടെ പുറത്തിറക്കും അതുപോലെ തന്നെ തദ്ദേശീയ മെസേജിങ് ആപ്ലിക്കേഷനായ സൊറൂഷും ജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ടെലഗ്രാം ഇറാനിലെ ഏറ്റവും ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ്. ഏകദേശം 40 മില്യണ്‍ പേരാണ് ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. ലോകത്താകെ 200 മില്യന്‍ ഉപഭേക്താക്കളണ് ടെലഗ്രാമിനുള്ളത്. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ശക്തമായ സാങ്കേതിക സംവിധാനം ടെലഗ്രാമിനുണ്ട്. അതേ സമയം‍ നിരോധനത്തിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് ടെലഗ്രാം അധികൃതര്‍ വ്യക്തമാക്കി