LiveTV

Live

International

നെതന്യാഹു ഭീകരനെന്ന് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

നെതന്യാഹു ഭീകരനെന്ന് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍
Summary
അദാനയില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു തുര്‍ക്കി പ്രസിഡന്റ്

ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ ഭീകരനെന്ന് വിളിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഗസ്സയില്‍‌ നിരായുധരായ സമരക്കാരെ വെടിവെച്ചുകൊന്നത് ഭീകരതയില്‍ കുറഞ്ഞ ഒന്നുമല്ലെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. അദാനയില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു തുര്‍ക്കി പ്രസിഡന്റ്.

ദക്ഷിണ തുര്‍ക്കിയിലെ അദാനയില്‍ ഭരണകക്ഷിയായ എകെ പാര്‍ട്ടി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു തുര്‍ക്കി പ്രസിഡന്റ്. പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മഹാ സമ്മേളനത്തില്‍ ബെന്യാമിന്‍ നെതന്യാഹുവിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് തുര്‍ക്കി പ്രസിഡന്റ് നടത്തിയത്. നിരായുധരായ സമരക്കാരെ വെടിവെച്ചുകൊന്നത് ഭീകര കൃത്യവും ഭീരുത്വവുമാണെന്ന് ആരോപിച്ച ഉര്‍ദുഗാന്‍, നെതന്യാഹുവിനെ ടെററിസ്റ്റ് എന്നാണ് അഭിസംബോധന ചെയ്തത്. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. സിറിയയില്‍ വിവേചന രഹിതമായി ബോംബ് വര്‍ഷിക്കുന്ന തുര്‍ക്കി ഇസ്രായേലിനെ ഉപദേശിക്കാന്‍ വരേണ്ടഎന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ലോകത്തെ ഏറ്റവും ധാര്‍മികതയുള്ള സൈന്യത്തിന് തുര്‍ക്കിയുടെ ഉപദേശം വേണ്ട.

ലാന്‍ഡ് ഡേയോടനുബന്ധിച്ച് ഗസ്സ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കെതിരെ നിറയൊഴിച്ച ഇസ്രായേല്‍ നടപടിയാണ് ഉര്‍ദുഗാനെ പ്രകോപിപ്പിച്ചത്. ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ആദ്യ ദിവസം തന്നെ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധം തുടര്‍ന്നാല്‍ ഇനിയും വെടിവെക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം വ്യാപക പ്രതിഷേധത്തനാണിടയാക്കിയത്. യു.എന്‍ സെക്രട്ടറി ജനറലടക്കമുള്ളവര്‍ വിമര്‍ശനമുന്നയിച്ചിട്ടും അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈനിക നടപടി ഇപ്പോഴും തുടരുകയാണ്.