LiveTV

Live

International

ഈ മാധ്യമപ്രവര്‍ത്തക തിരിഞ്ഞുനോക്കി കണ്ണിറുക്കിയത് എന്തിന്?

ഈ മാധ്യമപ്രവര്‍ത്തക തിരിഞ്ഞുനോക്കി കണ്ണിറുക്കിയത് എന്തിന്?
Summary
പ്രിയയുടെ കണ്ണിറുക്കലും പുരികം വളയ്ക്കലും ഒരു കൌമാരക്കാരിയുടെ കുസൃതിയായിരുന്നെങ്കില്‍ ചൈനയിലേത്, തീര്‍ത്തും ഗൌരവകരമാണ്. അവിടെ വൈറലാകുന്നത് ഒരു മാധ്യമപ്രവര്‍ത്തകയാണ്.

ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത കണ്ണിറുക്കലാണ് ഒരു അഡാറ് ലവ് സിനിമ നായിക പ്രിയാവാര്യരുടേത്. വൈറലായി വൈറലായി അതങ്ങ് ഓസ്‍കാര്‍ വേദി വരെ എത്തുകയും ചെയ്തു. എന്നാല്‍ ചൈനീസ് നവമാധ്യമങ്ങളില്‍ മറ്റൊരു പുരികം വളയ്ക്കലും കണ്ണിറുക്കലുമാണ് രണ്ടുദിവസമായി വൈറലാകുന്നത്.. പ്രിയയുടെ കണ്ണിറുക്കലും പുരികം വളയ്ക്കലും ഒരു കൌമാരക്കാരിയുടെ കുസൃതിയായിരുന്നെങ്കില്‍ ചൈനയിലേത്, തീര്‍ത്തും ഗൌരവകരമാണ്. അവിടെ വൈറലാകുന്നത് ഒരു മാധ്യമപ്രവര്‍ത്തകയാണ്.

ഈ മാധ്യമപ്രവര്‍ത്തക തിരിഞ്ഞുനോക്കി കണ്ണിറുക്കിയത് എന്തിന്?

ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ രണ്ടാഴ്ചത്തെ പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനമാണ് വേദി. ചൈനയിലെ സാമ്പത്തിക വാര്‍ത്ത ഏജന്‍സിയായ യികായി മീഡിയയിലെ വനിതാ ജേര്‍ണലിസ്റ്റ് ലിയാങ് ഷിയാങിയാണ് വൈറലായികൊണ്ടിരിക്കുന്ന ദൃശ്യങ്ങളിലെ താരം. വാര്‍ത്താസമ്മേളനത്തിനിടെ കഴമ്പില്ലാത്ത ചോദ്യം ചോദിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകയോടുള്ള അതൃപ്തി, അറിയാതെ ലിയാങ് ഷിയാങിയുടെ മുഖത്ത് പ്രതിഫലിച്ചത് കാമറകളില്‍ പതിയുകയായിരുന്നു. സര്‍ക്കാറിന്റെ ഒരു പദ്ധതിയെപ്പറ്റിയുള്ള ചോദ്യമായിരുന്നും അത്. ചോദ്യം ചോദിച്ച അമേരിക്കന്‍ മള്‍ട്ടീമീഡിയ ടെലിവിഷന്റെ പ്രതിനിധി സാങ് ഹുയ്ജുനും മറ്റ് മാധ്യമപ്രവര്‍ത്തകരും ദൃശ്യങ്ങളിലുണ്ടെങ്കിലും, താരമായത് ലിയാങ് ഷിയാങിയാണ്.

ലിയാങിന്റെ പുരികം ചുളിക്കലും, കണ്ണിറുക്കലും മാത്രമല്ല, കണ്ണുരുട്ടലും കണ്ണ് ചുറ്റിക്കലും തിരിഞ്ഞു നോക്കലും എല്ലാമുണ്ട് 44 സെക്കന്‍ഡ് മാത്രം നീട്ടുനില്‍ക്കുന്ന ഈ വീഡിയോയില്‍. വാര്‍ത്ത സമ്മേളനത്തിനിടെ ലിയാങിന്റെ ഭാവമാറ്റങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ടതോടെയാണ് വൈറലായത്. ദൃശ്യങ്ങള്‍ വൈറലായതോടെ, ജിഫും കാരിക്കേച്ചറും കാര്‍ട്ടൂണും എല്ലാമായി ചൈനീസ് നവമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ലിയാങ്.

ഈ മാധ്യമപ്രവര്‍ത്തക തിരിഞ്ഞുനോക്കി കണ്ണിറുക്കിയത് എന്തിന്?

എന്നാല്‍ ഇന്റര്‍നെറ്റിന് നിയന്ത്രണങ്ങള്‍ ഉള്ള ചൈനീസ് സര്‍ക്കാര്‍, ചൈനയിലെ സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റായ വെയ്ബോയിലെ സെര്‍ച്ചില്‍ നിന്ന് ലിയാങിന്റെ പേര് ബ്ലോക്ക് ചെയ്തിരിക്കയാണ്. തീര്‍ത്തും ബുദ്ധിശൂന്യമായ ചോദ്യം തന്റെ അടുത്തു നിന്ന സ്ത്രീ ചോദിക്കുന്നത് കണ്ടാണ് താന്‍ അത്തരത്തില്‍ പെരുമാറിപ്പോയതെന്ന ലിയാങിന്റെ പ്രൈവറ്റ് ചാറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.