LiveTV

Live

International

ഫലസ്തീന്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം

ഫലസ്തീന്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം
Summary
ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലക്ക് നേരെ വധശ്രമം. ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ഗാസയില്‍ സന്ദര്‍ശനം നടത്തവെയാണ് ആക്രമണം

ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലക്ക് നേരെ വധശ്രമം. ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ഗാസയില്‍ സന്ദര്‍ശനം നടത്തവെയാണ് ആക്രമണം നടന്നത്. ഹംദല്ല രക്ഷപ്പെട്ടെങ്കിലും ഏഴ് അംഗരക്ഷകര്‍ക്ക് പരിക്കേറ്റു.

ഫലസ്തീന്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം

റാമി ഹംദലയും സംഘവും ഗാസയിലേക്ക് പ്രവേശിക്കവെയാണ് ആക്രമണം നടന്നത്. വാഹനവ്യൂഹം കടന്നുപോകവേ റോഡരികില്‍ നിന്ന് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വൈറ്റ് ഹൌസില്‍ ഗാസയിലെ മാനുഷിക പ്രശ്നങ്ങളെ കുറിച്ചുള്ള യോഗം നടക്കാനിരിക്കെയായിരുന്നു ആക്രമണം. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഇതുവര ഏറ്റെടുത്തിട്ടില്ല. ഗാസയിലെ പാലസതീന്‍ അതോറിറ്റി കൌണ്‍സില്‍ അധികൃതര്‍, വഴിയോരത്ത് ബോംബ് സ്ഫോടനം മാത്രമാണ് നടന്നതെന്ന് വ്യകത്മാക്കി. ആക്രമണത്തെ ഹമാസ് അപലപിച്ചു. സ്ഫോടനത്തിന് ശേഷം റാമി ഹംദല്ല താന്‍ പങ്കെടുക്കേണ്ട പരിപാടിയായ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചാണ് മടങ്ങിയത്.

ആക്രമണം നടന്നതിന്‍റെ ഉത്തരവാദിത്വം ഹമാസിനാണെന്നും അധകൃതര്‍ വ്യക്തമാക്കി. ഹാമാസും പ്രസിഡന്‍റ് മഹമ്മൂദ്ദ് അബ്ബാസും ഇപ്പോഴും ഒന്നിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഗാസയിലെ അധികാരം സംബന്ധിച്ച തര്‍ക്കമാണ് ഇരുവിഭാഗങ്ങള്‍ക്കിടയിലെ പ്രശ്നത്തിന് കാരണം.