LiveTV

Live

International

ട്രംപിനെതിരെ പ്രതിഷേധിച്ച ഫലസ്തീന്‍ യുവാവിനെ ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊന്നു

ട്രംപിനെതിരെ പ്രതിഷേധിച്ച ഫലസ്തീന്‍ യുവാവിനെ ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊന്നു
Summary
ഗസ്സ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം വിവേചരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച ഫലസ്തീന്‍ യുവാവിനെ ഇസ്രയേല്‍ സൈന്യം വെടിവെച്ച് കൊന്നു. ഗസ്സ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം വിവേചരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. മുന്നൂറോളം പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുമുണ്ട്.

ട്രംപിനെതിരെ പ്രതിഷേധിച്ച ഫലസ്തീന്‍ യുവാവിനെ ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊന്നു

ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്കെതിരെ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്ക് നേരെയാണ് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തത്. ഗസ്സ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഎസ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഫലസ്തീനിലുടനീളം കനത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്. ഗസ്സയും വെസ്റ്റ്ബാങ്കും ഉള്‍പ്പെടെ ഫലസ്തീന്‍ നഗരങ്ങളിലെല്ലാം ജനങ്ങള്‍ തെരുവിലിറങ്ങി. പല സ്ഥലത്തും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി.

പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. റാമല്ലയിലെ സെന്‍ട്രല്‍ അല്‍ മനാറ ചത്വരത്തില്‍ ഒരുമിച്ചു കൂടിയ ഫലസ്തീനികള്‍ ഇസ്രയേല്‍ അതിര്‍ത്തിയായ അല്‍ബീറിലേക്ക് മാര്‍ച്ച് നടത്തി. റാമല്ലക്കും വെസ്റ്റ്ബാങ്കിനും പുറമെ ഹീബ്രോണ്‍, ജെനിന്‍, നെബുലസ്, തുല്‍കരീം തുടങ്ങിയ പട്ടണങ്ങളിലെല്ലാം ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. അമേരിക്കയുടേത് ഫലസ്തീനെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ച ഹമാസ് വെള്ളിയാഴ്ച രോഷദിനമായാചരിക്കാനും ആഹ്വാനം ചെയ്തിരുന്നു.