LiveTV

Live

International

അറസ്റ്റിലായ കാറ്റലോണിയന്‍ രാഷ്ട്രീയക്കാരുടെ മോചനത്തിന് സ്പെയിനില്‍ പ്രക്ഷോഭം 

അറസ്റ്റിലായ കാറ്റലോണിയന്‍ രാഷ്ട്രീയക്കാരുടെ മോചനത്തിന് സ്പെയിനില്‍ പ്രക്ഷോഭം 
Summary
പ്രതിഷേധത്തിന്റെ ഭാഗമായി ബാഴ്സലോണയിൽ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു

അറസ്റ്റിലായ കാറ്റലോണിയന്‍ രാഷ്ട്രീയക്കാരുടെ മോചനത്തിനായി സ്പെയിനില്‍ വേറിട്ട പ്രക്ഷോഭം. പ്രതിഷേധത്തിന്റെ ഭാഗമായി ബാഴ്സലോണയിൽ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. പരിപാടിയുടെ ടിക്കറ്റുകളിൽനിന്ന് ലഭിക്കുന്ന വരുമാനം അറസ്റ്റിലായവരുടെ മോചനത്തിന് വിനിയോഗിക്കാനാണ് തീരുമാനം. സ്പെയിന്‍ നഗരമായ ബാഴ്സലോണയില്‍ ശനിയാഴ്ചയായിരുന്നു പരിപാടി.

ആയിരക്കണക്കിന് പേരാണ് പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിക്കെത്തിയത്. തങ്ങളുടെ പ്രിയ നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അവര്‍ ആടിത്തിമര്‍ത്തു. എട്ട് കാറ്റലോണിയന്‍ നേതാക്കളാണ് സ്പെയിന്‍ ഭരണകൂടത്തിന്റെ തടവിലുള്ളത്. കറ്റലോണിയയിലെ പുറത്താക്കപ്പെട്ട പ്രാദേശിക ഭരണകൂടത്തിലെ പ്രധാനിയും ആക്ടിവിസ്റ്റുമായ ജോർഡി ക്യുക്സാർട്ട്, ജോർഡി സാഞ്ചസ് എന്നിവരടക്കമുള്ളവര്‍ ജയിലിലുണ്ട്. സ്പെയിനില്‍ നിന്ന് മോചനം വേണമെന്നും സ്വതന്ത്ര കാറ്റലോണിയന്‍ രാഷ്ട്രം രൂപീകരിക്കണമെന്നുമാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ബാക്കിയുള്ളവരും മുന്‍ കാറ്റലോണിയന്‍ സര്‍ക്കാറിലെ പ്രധാനികളാണ്.

പത്തിലധികം സംഗീത ബാന്റുകളാണ് ബാഴ്സലോണയിലെ ലൂയിസ് കമ്പനിസ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയുടെ ഭാഗമായത്. ടിക്കറ്റുകളിൽനിന്ന് ലഭിക്കുന്ന വരുമാനം അറസ്റ്റിലായ രാഷ്ട്രീയക്കാരുടെ മോചനത്തിനായി രൂപീകരിച്ച സോളിഡാരിറ്റി ഫണ്ടിൽ നിക്ഷേപിക്കാനാണ് തീരുമാനം.