LiveTV

Live

International

നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ കിരീടത്തിലെ ഒരിതള്‍ ലേലത്തില്‍ വിറ്റത് വന്‍തുകയ്ക്ക്

നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ കിരീടത്തിലെ ഒരിതള്‍ ലേലത്തില്‍ വിറ്റത് വന്‍തുകയ്ക്ക്
Summary
ആറ് ലക്ഷത്തി ഇരുപത്തിഅയ്യായിരം യൂറോക്കാണ് സ്വര്‍ണക്കിരീടത്തിലെ ഒരു ഇതള്‍ ലേലത്തില്‍ പോയത്

നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ കിരീടത്തിലെ ഒരു ഇതള്‍ ലേലം ചെയ്തപ്പോള്‍ ലഭിച്ചത് വന്‍തുക. ആറ് ലക്ഷത്തി ഇരുപത്തിഅയ്യായിരം യൂറോക്കാണ് സ്വര്‍ണക്കിരീടത്തിലെ ഒരു ഇതള്‍ ലേലത്തില്‍ പോയത്.

നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ കിരീടത്തിലെ ഒരിതള്‍ ലേലത്തില്‍ വിറ്റത് വന്‍തുകയ്ക്ക്

ഫ്രഞ്ച് ചക്രവര്‍ത്തിയും സൈനിക മേധാവിയുമായിരുന്ന നെപ്പോളിയന്റെ സ്വര്‍ണക്കിരീടത്തിലെ ഒരു ഇതള്‍ മാത്രമാണ് ലേലത്തില്‍ വെച്ചിരുന്നത്. 7 30000 ഡോളറിനാണ് ജീന്‍ പിയറെ എന്നയാള്‍ ലേലത്തില്‍ വാങ്ങിയത്. നെപ്പോളിയന്റെ പട്ടാഭിഷേകത്തിന് ഉണ്ടാക്കിയതാണ് ഈ കിരീടം. എന്നാല്‍ കിരീടത്തിന് ഭാരം കൂടുതലാണെന്ന് നെപ്പോളിയന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അതിലെ ആറ് ഇലകള്‍ സ്വര്‍ണപ്പണിക്കാരന്‍ ഇളക്കി മാറ്റുകയും ആറ് പെണ്‍ മക്കള്‍ക്കായി നല്‍കുകയും ചെയ്തു. അതിലെ ഒരിലയാണ് ഇപ്പോള്‍ ലേലം ചെയ്തത്. ഒരു കൈക്കുള്ളില്‍ ഒതുക്കാവുന്ന ഈ ഇലക്ക് പത്ത് ഗ്രാമാണ് തൂക്കം. ഈ ഇല നെപ്പോളിയന്റെ വീരകഥകളുടെ പ്രതീകമാണെന്ന് ജീന്‍ അഭിപ്രായപ്പെട്ടു.