LiveTV

Live

International

യാത്രക്കാരോട് മാപ്പ് പറഞ്ഞ് ജപ്പാന്‍ റെയില്‍വെ; കാരണമിതാണ്...

യാത്രക്കാരോട് മാപ്പ് പറഞ്ഞ് ജപ്പാന്‍ റെയില്‍വെ; കാരണമിതാണ്...
Summary
എന്നാല്‍ കൃത്യസമയത്തിനും ഇരുപത് സെക്കന്റ് നേരത്തെ വണ്ടിയെടുത്തതിന് ക്ഷമ ചോദിച്ച് യാത്രക്കാരെ പോലും ഞെട്ടിച്ചിരിക്കുകയാണ് ജപ്പാന്‍ റെയില്‍വെ.

കൃത്യസമയം പാലിക്കുന്നതില്‍ നമ്മുടെ നാട്ടിലെ പൊതുഗതാഗത സംവിധാനങ്ങള്‍ എല്ലാം കണക്കാണെന്ന് ആളുകള്‍ കാര്യമായും കളിയായും പറയും. എന്നാല്‍ കൃത്യസമയത്തിനും ഇരുപത് സെക്കന്റ് നേരത്തെ വണ്ടിയെടുത്തതിന് ക്ഷമ ചോദിച്ച് യാത്രക്കാരെ പോലും ഞെട്ടിച്ചിരിക്കുകയാണ് ജപ്പാന്‍ റെയില്‍വെ.

യാത്രക്കാരോട് മാപ്പ് പറഞ്ഞ് ജപ്പാന്‍ റെയില്‍വെ; കാരണമിതാണ്...

ചൊവ്വാഴ്‍ച്ച രാവിലെ ജപ്പാനിലെ മിനാമി നാഗരെയെമ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടതാണ് സുക്ബ എക്സ്പ്രസ്. ട്രെയിനെടുത്തപ്പോള്‍ ഇരുപത് സെക്കന്റ് നേരത്തെയായിപ്പോയി. വെറും ഇരുപത് സെക്കന്റ് ആയതുകൊണ്ട് പരാതിയായൊന്നും ആരും വന്നില്ല, ആര്‍ക്കും ട്രെയിന്‍ കിട്ടാത്ത അവസ്ഥയും ഇല്ലാതിരുന്നതുകൊണ്ട് സംഗതി അവിടെ തീരേണ്ടതാണ്. എന്നാല്‍ വിഷയം ജപ്പാന്‍ റെയില്‍വെ കാര്യമായെടുത്തുവെന്ന് മാത്രമല്ല, ട്രെയിന്‍ ഇരുപത് സെക്കന്റ് നേരത്തെയായിപ്പോയതിന് യാത്രക്കാരോട് മാപ്പ് ചോദിക്കുകയും ചെയ്തു.

മേലാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ജീവനക്കാരോട് മുന്നറിയിപ്പും. ജപ്പാനിലെ ടോക്കിയോവിലൂടെ പോകുന്ന സ്വകാര്യ റെയില്‍വെയുടെ അധികൃതരാണ് ട്രെയിന്‍ നേരത്തെയെടുത്തതിന് യാത്രക്കാരോട് ക്ഷമ ചോദിച്ചത്. റെയില്‍വെയുടെ ഭാഗത്തു നിന്നുണ്ടായ ഇത്തരമൊരു നീക്കം ഞെട്ടിച്ചിരിക്കുകയാണ് ടോക്കിയോവിലെ യാത്രക്കാരെ.