LiveTV

Live

International

കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി

കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി
Summary
മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്ന് പാക് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി. ഇതു സംബന്ധിച്ച് ഇസ്‍ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ക്ക് പാകിസ്താന്‍ അറിയിപ്പു നല്‍കി. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്ന് പാക് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി

പാക് കോടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെക്കാണാന്‍ ഭാര്യക്ക് അനുമതി നല്‍കാമെന്നാണ് പാകിസ്താന്‍ അറിയിച്ചിരിക്കുന്നത്. മാനുഷിക പരിഗണന കണക്കിലെടുത്താണ് തീരുമാനമെന്നും പാക് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. ഇസ്‍ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. കഴിഞ്ഞ ജൂലൈ മുതല്‍ കുടുംബാംഗങ്ങളും കുല്‍ഭൂഷണുമായുളള കൂടിക്കാഴ്ചക്ക് ഇന്ത്യ ശ്രമം നടത്തിവരികയാണ്. കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മക്ക് വിസക്കായി ഇന്ത്യ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പാകിസ്താന്‍ അനുമതി നിഷേധിച്ചിരുന്നു. ചാരവൃത്തിയും തീവ്രവാദവും ആരോപിച്ച് ഈ വര്‍ഷം ഏപ്രിലിലാണ് പാക് സൈനിക കോടതി ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണിനെ വധശിക്ഷക്ക് വിധിച്ചത്.