LiveTV

Live

International

മിസൈല്‍ നിര്‍മാണം തുടരുമെന്ന് ഇറാന്‍

മിസൈല്‍ നിര്‍മാണം തുടരുമെന്ന് ഇറാന്‍
Summary
ഇറാന്‍ മിസൈല്‍ നിര്‍മിച്ചാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും റൂഹാനി വ്യക്തമാക്കി.

പ്രതിരോധരംഗത്തെ ആവശ്യത്തിനായി മിസൈലുകള്‍ നിര്‍മിക്കുന്നത് തുടരുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി. ഇറാന്‍ മിസൈല്‍ നിര്‍മിച്ചാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും റൂഹാനി വ്യക്തമാക്കി. പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിസൈല്‍ നിര്‍മാണം തുടരുമെന്ന് ഇറാന്‍

ആണവകരാറുമായി ബന്ധപ്പെട്ട് അമേരിക്കയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. മിസൈല്‍ നയം സംബന്ധിച്ച് ഇറാന്‍ പാര്‍ലമെന്‍റില്‍ സംസാരിക്കവെയാണ് അമേരിക്കന്‍ നിലപാടിനെതിരെ റൂഹാനി ആഞ്ഞടിച്ചത്. ഞങ്ങള്‍ മുന്പും മിസൈല്‍ നിര്‍മിച്ചിട്ടുണ്ട്. ഇനിയും അത് തുടരും. പ്രതിരോധത്തിന് വേണ്ടിയാണ് ഇറാന്‍ മിസൈല്‍ നിര്‍മിക്കുന്നതെന്നും അന്താരാഷ്ട്ര ആണവ കരാറിന് അത് എതിരല്ലെന്നും റൂഹാനി വ്യക്തമാക്കി. ആണവായുധങ്ങള്‍ വഹിക്കാന് കഴിയുന്ന മിസൈലുകള്‍ ഇറാന്‍ നിര്‍മിക്കുകയില്ലെന്നും ഹസന്‍ റൂഹാനി പറഞ്ഞു. ഒബാമ കൊണ്ടുവന്ന ആണവ കരാറിനെതിരെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വരികയും മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.