LiveTV

Live

International

ഹമാസ്-ഫതഹ് അനുരഞ്ജന ചര്‍ച്ചകള്‍‍ക്ക് തുടക്കം

ഹമാസ്-ഫതഹ് അനുരഞ്ജന ചര്‍ച്ചകള്‍‍ക്ക് തുടക്കം
Summary
ഈജിപ്‍ത് തലസ്ഥാനമായ കൈറോയിൽ ഇരു സംഘടനകളുടേയും പ്രതിനിധികള്‍ കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഹമാസ്-ഫതഹ് അനുരഞ്ജന നീക്കങ്ങള്‍ക്ക് തുടക്കമായത്

ഫലസ്തീനില്‍ ഹമാസ്-ഫതഹ് അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഗസ്സയില്‍‌ തടവിലായിരുന്ന ഫതഹ് പ്രവര്‍ത്തകരെ ഹമാസ് മോചിപ്പിച്ചു. കഴിഞ്ഞ ദിവസം ഗസ്സഭരണ​സമിതി പിരിച്ചുവിട്ട ഹമാസ് ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഫതഹ് സര്‍ക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു

ഈജിപ്‍ത് തലസ്ഥാനമായ കൈറോയിൽ ഇരു സംഘടനകളുടേയും പ്രതിനിധികള്‍ കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഹമാസ്-ഫതഹ് അനുരഞ്ജന നീക്കങ്ങള്‍ക്ക് തുടക്കമായത്. ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ മു​ന്നോ​ട്ടു​വെ​ച്ച നി​ബ​ന്ധ​ന​ക​ൾ സ്വീ​കാ​ര്യമാ​ണെ​ന്ന്​ അ​റി​യി​ച്ച ഹ​മാ​സ്, ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗ​സ്സ ഭ​ര​ണ​സ​മി​തി പി​രി​ച്ചു വിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ 5 ഫത്ഹ് പ്രവര്‍ത്തകരെ മോചിപ്പിക്കാനുള്ള തീരുമാനം. ഗസ്സയില്‍ ഹമാസ് ഭരണകൂടത്തിന്റെ തടവിലുണ്ടായിരുന്നവരാണ് വിട്ടയക്കപ്പെട്ട അഞ്ചുപേരും.

ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസും സമാന നടപടികള്‍ സ്വീകരിക്കണമെന്ന് വിട്ടയക്കപ്പെട്ട തടവുകാര്‍ ആവശ്യപ്പെട്ടു. തടവുകാരെ വിട്ടയക്കാനുള്ള തീരുമാനത്തെ ഫതഹ് സ്വാഗതം ചെയ്തെങ്കിലും തുടര്‍ നടപടികളെക്കുറിച്ച് സംഘടന പ്രതികരിച്ചിട്ടില്ല. 2007ലെ പൊതു തെരഞ്ഞെടുപ്പില്‍ ഹമാസ് അധികാരത്തിലെത്തിയതോടെയാണ് ഇരുകക്ഷികള്‍ക്കുമിടയില്‍ ഭിന്നത രൂക്ഷമായത്.