LiveTV

Live

International

ഷാഹീദ് ഖഖന്‍ അബ്ബാസി പാകിസ്താനിലെ ഇടക്കാല പ്രധാനമന്ത്രി

ഷാഹീദ് ഖഖന്‍ അബ്ബാസി പാകിസ്താനിലെ ഇടക്കാല പ്രധാനമന്ത്രി
Summary
ദേശീയ അസംബ്ലിയില്‍ നടന്ന തെരഞ്ഞെടുപ്പിലൊടുവിലാണ് ഷാഹീദിയെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനമായത്

പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രിയായി ഷാഹീദ് ഖഖന്‍ അബ്ബാസിയയെ തെരഞ്ഞെടുത്തു. ദേശീയ അസംബ്ലിയില്‍ നടന്ന തെരഞ്ഞെടുപ്പിലൊടുവിലാണ് ഷാഹീദിയെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനമായത്. മുന്‍ പെട്രോളിയം മന്ത്രികൂടിയാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അബ്ബാസി.

ഷാഹീദ് ഖഖന്‍ അബ്ബാസി പാകിസ്താനിലെ ഇടക്കാല പ്രധാനമന്ത്രി

‌പാനമകേസിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പാക് സുപ്രീംകോടതി പ്രധാനമന്ത്രിയായിരുന്ന നവാശെരീഫിനെ അയോഗ്യനാക്കിയത്. തുടര്‍ന്ന് നവാശെരീഫ് പ്രധാനമന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പാക് ദേശിയ അസംബ്ലി പുതിയതായി ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. പാകിസ്താന്റെ പതിനെട്ടാമത്തെ പ്രധാനമന്ത്രിയായാണ് ഷഹീദ് ഖഖന്‍. 339ല്‍ 221 വോട്ടുകള്‍ അദ്ദേഹത്തിന് നേടാനായി. നാലുദിവസത്തെ കാത്തിരിപ്പിനുശേഷം ജനാധിപത്യപ്രകൃയയിലേക്ക് പാകിസ്താന്‍ തിരികെ വരികയാണെന്ന് അദ്ദേഹം പ്രതികരിച്ചു. അയോഗ്യനാക്കിയെങ്കിലും നവാസ് ശെരീഫ് തന്നെയാണ് പ്രധാനമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയ ഷഹീദ് എന്നും തന്നെ വിമര്‍ശിക്കുന്ന ഇമ്രാംഖാനോടും നന്ദി പറഞ്ഞു.

നേരത്തെ പെട്രോളിയം മന്ത്രി കൂടിയായിരുന്ന ഷഹീദ് നവാസ് ശെരീഫിന്റെ അടുത്ത അനുയായിയാണ് അറിയപ്പെടുന്നത്. ശരീഫിന്റെ ഇളയ സഹോദരന്‍ ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുംവരെ പ്രധാനമന്ത്രിയാകാനാണ് ഷഹീദ് ഖഖന്‍ അബ്ബാസിക്കുള്ള പാര്‍ട്ടി നിര്‍ദേശം. കറാച്ചിയില്‍ ജനിച്ച ഷഹീദ് ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റില്‍ നിന്നുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മുറേയില്‍ നിന്നുമാണ് ദേശിയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.