LiveTV

Live

International

ഐഎസിനെ ലക്ഷ്യമിട്ട് റഷ്യ പുതിയ ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചു

ഐഎസിനെ ലക്ഷ്യമിട്ട് റഷ്യ പുതിയ ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചു
Summary
ഐഎസിന്റെ പ്രധാന കേന്ദ്രങ്ങളായ സിറിയ, പാല്‍മിറ എന്നിവിടങ്ങളിലാണ് മിസൈല്‍ വര്‍ഷിച്ചതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി

ഐഎസിനെ ലക്ഷ്യമിട്ട് റഷ്യ പുതിയ ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചു. ഐഎസിന്റെ പ്രധാന കേന്ദ്രങ്ങളായ സിറിയ, പാല്‍മിറ എന്നിവിടങ്ങളിലാണ് മിസൈല്‍ വര്‍ഷിച്ചതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രമായ റഖ കേന്ദ്രീകരിച്ചാണ് റഷ്യന്‍ നേവിയുടെ ആക്രമണം ഉണ്ടായത്. പാല്‍മിറ മുതല്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ വരെയുള്ള മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങള്‍. അഡ്മിറല്‍ എസ്സന്‍ ഫ്രിഗേറ്റിന്റെ നേതൃത്വത്തി്ല്‍ നാല് കാലിബറുള്ള ക്രൂയിസ് മിസൈലുകളാണ് തൊടുത്തതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ നിരവധി ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് നിഗമനം. അമേരിക്ക, തുര്‍ക്കി, ഇസ്രായേല്‍ എന്നീ രാജ്യങ്ങളെ അറിയിച്ചതിന് ശേഷമാണ് ഇത്തരമൊരു ക്രമണം നടന്നത്. ഐഎസിനെ തുരത്താന്‍ യുഎസ്-തുര്‍ക്കി-റഷ്യ സഹകരണം അനിവാര്യമാണെന്നാണ് റഷ്യന്‍ നിലപാട്. റഷ്യ പുതിയതായി വികസിപ്പിച്ച കാലിബര്‍ മിസൈല്‍ ആദ്യമായാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാസ്പിയന്‍ സമുദ്രത്തില്‍ ഈ മിസൈല്‍ പരീക്ഷിച്ചിരുന്നു.