LiveTV

Live

International

''അച്ഛന് എന്ത് ശിക്ഷയാണ് നല്‍കേണ്ടത്?'' അത്ഭുതപ്പെടുത്തി അഞ്ചുവയസുകാരന്‍റെ മറുപടി

''അച്ഛന് എന്ത് ശിക്ഷയാണ് നല്‍കേണ്ടത്?'' അത്ഭുതപ്പെടുത്തി അഞ്ചുവയസുകാരന്‍റെ മറുപടി
Summary
ജഡ്ജ് വിധി പ്രസ്താവിക്കുന്നത് കാത്തുനിന്ന അച്ഛനും അഞ്ചു വയസുകാരനായ മകനും മുന്നില്‍ നടന്നത് മറ്റൊന്നായിരുന്നു. ജേക്കബിനെ വാത്സല്യപൂര്‍വ്വം അരികിലേക്ക്..

യുഎസിലെ റോഡ് ഐലന്‍റ് മുനിസിപ്പല്‍ കോര്‍ട്ടിലാണ് സംഭവം. തെറ്റായ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്ത അച്ഛനൊപ്പം കോടതിയിലെത്തിയതായിരുന്നു അഞ്ചു വയസുകാരനായ കുഞ്ഞു ജേക്കബ്. എന്നാല്‍, ജഡ്ജ് വിധി പ്രസ്താവിക്കുന്നത് കാത്തുനിന്ന അച്ഛനും മകനും മുന്നില്‍ നടന്നത് മറ്റൊന്നായിരുന്നു. ജേക്കബിനെ വാത്സല്യപൂര്‍വ്വം അരികിലേക്ക് വിളിച്ച് കുശലാന്വേഷണങ്ങള്‍ നടത്തിയ ജഡ്ജ്, അവനോട് അച്ഛന് എന്ത് ശിക്ഷയാണ് നല്‍കേണ്ടതെന്ന് ആരാഞ്ഞു. മൂന്ന് ഓപ്ഷനുകളാണ് ജേക്കബിന് മുന്നിലുണ്ടായിരുന്നത്. പിഴയായി 90ഡോളര്‍, 30ഡോളര്‍ അതുമല്ലെങ്കില്‍ ഒരു പിഴയുമില്ലാതെ വെറുതെ വിടുക. എന്നാല്‍ കുഞ്ഞു ജേക്കബ് പറഞ്ഞ മറുപടി ഏവരെയും അത്ഭുതപ്പെടുത്തി. 30ഡോളര്‍ പിഴ നല്‍കുകയെന്ന ശിക്ഷയാണ് ജേക്കബ് അച്ഛനുവേണ്ടി തെരഞ്ഞെടുത്തത്. വെറുതെ വിടുകയെന്ന ഓപ്ഷന്‍ മുന്നിലുണ്ടായിരുന്നിട്ടും വളരെ നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് നടത്തിയ ജേക്കബിനെ അഭിനന്ദിക്കാനും ജഡ്ജ് മറന്നില്ല. വീഡിയോ കാണാം..