LiveTV

Live

International

ഫിലിപ്പീന്‍സിലെ ഐഎസ് അനുകൂല തീവ്രവാദികള്‍ കുട്ടികളെ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

ഫിലിപ്പീന്‍സിലെ ഐഎസ് അനുകൂല തീവ്രവാദികള്‍ കുട്ടികളെ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്
Summary
കുട്ടികളെ മുന്നില്‍ നിര്‍ത്തിയാണ് പല ആക്രമണങ്ങളും തീവ്രവാദികള്‍ നടത്തിയിട്ടുള്ളത്

ഫിലിപ്പീന്‍സിലെ ഐഎസ് അനുകൂല തീവ്രവാദികള്‍ കുട്ടികളെയും ആക്രമണങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളെ മുന്നില്‍ നിര്‍ത്തിയാണ് പല ആക്രമണങ്ങളും തീവ്രവാദികള്‍ നടത്തിയിട്ടുള്ളത്. അതിനിടെ തീവ്രവാദികള്‍ തടവിലാക്കിയ മറാവിക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ഫിലിപ്പൈന്‍സിലെ മറാവി നഗരത്തില്‍ മാത്രം കഴിഞ്ഞ ഒരാഴ്ചക്കിടെ ഐഎസ് അനുകൂല തീവ്രവാദി സംഘടന നടത്തിയ ആക്രമണത്തില്‍ നൂറകണക്കിന് പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. തീവ്രവാദികള്‍ കൊച്ചുകുട്ടികളെയാണ് ആക്രമണത്തിനും മറ്റും ഉപയോഗിക്കുന്നത്. തോക്കുകളും മറ്റും ഉപോയഗിക്കാന് കുട്ടികള്‍ക്ക് പരിശീലനം നല്കുന്നതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങള് പുറത്ത് വിട്ടിട്ടുണ്ട്. കുട്ടികളെ മുന്‍ നിര്‍ത്തിയാണ് സൈന്യത്തെയും മറ്റും നേരിടുന്നതും. നിരവധി കുട്ടികള് ഇത്തരത്തില് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തെക്കന്‍ ഫിലിപ്പൈന്‍സില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍‌ട്ടുകളുണ്ട്. അതേസമയം മുസ്ലീം ഭൂരിപക്ഷ മേഖലയായ മറാവി നഗരത്തില് തീവ്രവാദികള്‍ തടവില്‍ വെച്ച നാട്ടുകാരെ മോചിപ്പിക്കാനുള്ള ശ്രമം സൈന്യം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.