LiveTV

Live

International

കൊടുംവിഷമുള്ള പാമ്പില്‍ നിന്നു രക്ഷപെടുന്ന യുവാവിന്റെ വീഡിയോ; 5 ദിവസത്തിനുള്ളില്‍ കണ്ടത് ഒരു കോടി പേര്‍

കൊടുംവിഷമുള്ള പാമ്പില്‍ നിന്നു രക്ഷപെടുന്ന യുവാവിന്റെ വീഡിയോ; 5 ദിവസത്തിനുള്ളില്‍ കണ്ടത് ഒരു കോടി പേര്‍
Summary
സോഷ്യല്‍മീഡിയയില്‍ ദിവസവും ലക്ഷക്കണക്കിന് വീഡിയോയാണ് പുതുതായി എത്തുന്നത്. ഇതില്‍ ചിലത് ആരുടേയും ശ്രദ്ധയാകര്‍ഷിക്കും.

സോഷ്യല്‍മീഡിയയില്‍ ദിവസവും ലക്ഷക്കണക്കിന് വീഡിയോയാണ് പുതുതായി എത്തുന്നത്. ഇതില്‍ ചിലത് ആരുടേയും ശ്രദ്ധയാകര്‍ഷിക്കും. അതുപോലെയൊന്നാണ് കൊടുംവിഷമുള്ള പാമ്പില്‍ നിന്നും തന്ത്രപൂര്‍വം രക്ഷപെടുന്ന നിക്ക് ബിഷപ്പ് എന്ന യുവാവിന്റെ വീഡിയോ. ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തിനകം ഒരു കോടിയിലേറെ പേരാണ് ഈ വീഡിയോ കണ്ടത്. ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ഈ വീഡിയോ, പാമ്പ് കടിയേല്‍ക്കാതെ എങ്ങനെ തന്ത്രപൂര്‍വം രക്ഷപെടാമെന്നുള്ള ഒരു പാഠവും കൂടിയാണ്.