LiveTV

Live

International

ഉത്തര കൊറിയന്‍ ഹാക്കര്‍മാരെ കണ്ടെത്തിയതിന് പിന്നില്‍ ഇന്ത്യന്‍ വംശജന്‍

ഉത്തര കൊറിയന്‍ ഹാക്കര്‍മാരെ കണ്ടെത്തിയതിന് പിന്നില്‍ ഇന്ത്യന്‍ വംശജന്‍
Summary
സമാന നിഗമനത്തിലാണ് ആഗോള ആന്റി വൈറസ് കമ്പനികള്‍

ഇന്റര്‍നെറ്റ് ലോകത്തെ ഭീതിയിലാഴ്ത്തിയ റാന്‍സംവെയര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാരാണെന്ന കണ്ടെത്തലിന് പിന്നില്‍ ഇന്ത്യന്‍ വംശജന്‍. ഗൂഗിള്‍ ജീവനക്കാരനായ ഇന്ത്യന്‍ വംശജന്‍ നീല്‍ മേത്തയാണ്​ ഇക്കാര്യം പറഞ്ഞത്​.സമാന നിഗമനത്തിലാണ് ആഗോള ആന്റി വൈറസ് കമ്പനികള്‍.

റാന്‍സംവെയര്‍ ആക്രമണം നടന്നിട്ടുണ്ടോയെന്നതിന് സുപ്രധാന തെളിവായിരിക്കും വൈറസ് കോഡ്. ഈ കോഡുപയോഗിച്ചാണ് കമ്പ്യൂട്ടറുകള്‍ തകരാറിലാക്കുന്നത്. ഈ കോഡുകള്‍ ആദ്യം പുറത്തു കൊണ്ടു വന്നത് നീൽ മേത്തയായിരുന്നു. ഇതുപയോഗിച്ച് റഷ്യന്‍ വിദഗ്ധര്‍ സമഗ്രമായ പരിശോധന നടത്തി. വോണാക്രൈ വൈറസിന്റെ ഏറ്റവും പുതിയ ഭീഷണിക്ക് പിന്നില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാരുടെ സംഘമായ ലാസറസാണെന്ന് ഇവര്‍ കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കും 2014ല്‍ സോണി പിക്ചേഴ്‍സ് എന്‍റര്‍ടെയ്‍ൻമെന്റും ഹാക് ചെയ്യാന്‍ ലാസറസ് ഉപയോഗിച്ച കോഡിന്റെ തനി പകര്‍പ്പാണിത്. ഉത്തരകൊറിയയില്‍ നിന്നുള്ള മിക്ക ഹാക്കര്‍മാരും ഈ കോഡ് ഉപയോഗിച്ചിരുന്നതായി​ റഷ്യ പറയുന്നു. ആഗോളതലത്തില്‍ ആന്റി വൈറസ് കമ്പനികളെല്ലാം സമാന നിഗമനത്തിലാണിപ്പോള്‍. നീല്‍ മെഹ്ത പുറത്തെത്തിച്ച കോഡുപയോഗിച്ചുള്ള കണ്ടെത്തലിനെ അദ്ദേഹവും ശരിവയ്ക്കുന്നുണ്ട്.