LiveTV

Live

International

ഭൂമിയേക്കാള്‍ ഇരട്ടി വലുപ്പമുള്ള കോസ്‍മിക് സുനാമി വരുന്നു

ഭൂമിയേക്കാള്‍ ഇരട്ടി വലുപ്പമുള്ള കോസ്‍മിക് സുനാമി വരുന്നു
Summary
പലതരം ലോകാവസാന വാര്‍ത്തകളും മുന്നറിയിപ്പുകളും ഇതിനോടകം വന്നിട്ടുണ്ട്. എന്നാല്‍ അതിനൊക്കെ ആധികാരികത കുറവായിരുന്നു

പലതരം ലോകാവസാന വാര്‍ത്തകളും മുന്നറിയിപ്പുകളും ഇതിനോടകം വന്നിട്ടുണ്ട്. എന്നാല്‍ അതിനൊക്കെ ആധികാരികത കുറവായിരുന്നു. അതുകൊണ്ട് തന്നെ അവയെല്ലാം അവഗണിക്കപ്പെടുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ ശാസ്ത്രലോകത്തു നിന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഗൌരവമുള്ളതാണ്, ഞെട്ടിക്കുന്നതും.

ഭൂമിയേക്കാള്‍ ഇരട്ടി വലുപ്പമുള്ള കോസ്‍മിക് സുനാമി വരുന്നു

ഭൂമിയെ നിമിഷങ്ങള്‍ക്കുള്ളില്‍ വിഴുങ്ങാന്‍ ശേഷിയുള്ള കോസ്‍മിക് സുനാമിക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ക്ഷീരപഥത്തിനു സമീപമുള്ള പെര്‍സിയൂസ് സൗരയൂഥത്തില്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉടലെടുത്ത ഭീമന്‍ കോസ്മിക് തിരമാലകള്‍ക്ക് ഭൂമിയുടെ ഇരട്ടി വലുപ്പമുണ്ടാകും. ഇവയുടെ പ്രസരം മൂലമുണ്ടാകുന്ന കോസ്മിക് സുനാമിക്ക് ഭൂമിയെ നിമിഷങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കാന്‍ ശേഷിയുണ്ടെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ടു ലക്ഷം പ്രകാശവര്‍ഷം വലുപ്പമാണ് കോസ്മിക് സുനാമിക്കുള്ളത്. നാസയിലെ ഗോഡാര്‍ഡ് സ്‍പേസ് ഫ്ലൈറ്റ് സെന്ററിലെ മുഖ്യ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ വാക്കറാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഭൂമി ഉള്‍പ്പെടുന്ന ക്ഷീരപഥത്തിനു സമീപമുള്ള ഏറ്റവും വലിയ ശക്തിവ്യൂഹമാണ് പെര്‍സിയൂസ്. റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജേര്‍ണലിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. കോടിക്കണക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് പെര്‍സിയൂസ് സൗരയൂഥവുമായി മറ്റൊരു സൗരയൂഥം കൂട്ടിയിടിച്ചതാണ് കോസ്മിക് പ്രവാഹം ഉടലെടുക്കാന്‍ കാരണമായത് എന്നു പറയപ്പെടുന്നു. ഈ കോസ്മിക് പ്രവാഹത്തിന്റെ ശക്തിവലയം കരുത്തുപ്രാപിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ കണ്ടെത്തിയ വിള്ളിലൂടെ കോസ്മിക് തരംഗങ്ങള്‍ ഭൂമിയിലേക്ക് പതിക്കുന്നുണ്ടോയെന്ന നിരീക്ഷണത്തിലാണിപ്പോള്‍ നാസ.