LiveTV

Live

International

എ​ട്ടു​വ​യ​സ്സു​കാ​രി​യു​ടെ ഹി​ജാ​ബ് വലിച്ച് കീറി; അമേരിക്കയില്‍ അ​ധ്യാ​പ​ക​നെ പി​രി​ച്ചു​വി​ട്ടു

എ​ട്ടു​വ​യ​സ്സു​കാ​രി​യു​ടെ ഹി​ജാ​ബ്  വലിച്ച് കീറി; അമേരിക്കയില്‍ അ​ധ്യാ​പ​ക​നെ പി​രി​ച്ചു​വി​ട്ടു
Summary
തട്ടം പിടിച്ചു പറക്കുന്നതിനിടെ അധ്യാപകന്റെ കൈ തട്ടി കുട്ടിയുടെ വലതുകണ്ണിന് പരിക്കും പറ്റിയിട്ടുണ്ടെന്നും പൊലീസ്
എ​ട്ടു​വ​യ​സ്സു​കാ​രി​യു​ടെ ഹി​ജാ​ബ്  വലിച്ച് കീറി; അമേരിക്കയില്‍ അ​ധ്യാ​പ​ക​നെ പി​രി​ച്ചു​വി​ട്ടു

അ​മേ​രി​ക്ക​യി​ല്‍, ക്ലാസ് മുറിയില്‍ വി​കൃ​തി കാ​ണി​ച്ചതിന് എ​ട്ടു​വ​യ​സ്സു​കാ​രി​യു​ടെ ഹി​ജാ​ബ് വലിച്ച് കീറിയ അ​ധ്യാ​പ​ക​നെ പി​രി​ച്ചു​വി​ട്ടു. ഓ​ഗ​ന്‍​തെ​ഗ എ​ദ എ​ന്ന 31 കാരനായ അധ്യാപകനാണ് വി​ദ്യാ​ർ​ഥി​യു​ടെ ഹി​ജാ​ബ് വ​ലി​ച്ചൂ​രി​യ​ത്. ബ്രോ​ക്​​സി​ലെ ബെ​നി​ങ്​​ട​ണ്‍ സ്കൂ​ളി​ലാ​ണ് സം​ഭ​വം. ക്ലാസില്‍ ഇയാളുടെ അനുമതി കൂടാതെ അദ്ദേഹത്തിന്റെ കസേരയില്‍ കുട്ടി കയറിയിരുന്നെന്ന് ആരോപിച്ചായിരുന്നു നടപടി.

കുട്ടിയെ കസേരയില്‍ നിന്നും അധ്യാപകന്‍ പിടിച്ചു തള്ളിയതായും ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് കുട്ടിയുടെ തലയില്‍ നിന്നും ദേഷ്യത്തോടെ ഇയാള്‍ തട്ടം വലിച്ചുകീറുകയായിരുന്നു. കുട്ടിയുടെ തട്ടം താന്‍ പറിച്ചെടുത്തതായി അധ്യാപകന്‍ സമ്മതിച്ചിട്ടുണ്ട്. തട്ടം പിടിച്ചു പറക്കുന്നതിനിടെ അധ്യാപകന്റെ കൈ തട്ടി കുട്ടിയുടെ വലതുകണ്ണിന് പരിക്കും പറ്റിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കു​ട്ടി അ​നു​സ​രി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ഹി​ജാ​ബ് വ​ലി​ച്ചൂ​രി​യ​തെ​ന്നാ​ണ് അ​ധ്യാ​പ​ക‍ന്റെ വാ​ദം.

അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടായ നടപടി അങ്ങേയറ്റം തെറ്റാണെന്നും സ്‌കൂളില്‍ നിന്നും ഇയാളെ പുറത്താക്കിയതായും ഡിപ്പാര്‍ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ വക്താവ് മിഷേല്‍ അസിമെന്‍ പറഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്​​ച ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ പി​രി​ച്ചു​വി​ട്ട​താ​യ വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

2017 ജനുവരിയിലാണ് ഇയാള്‍ മറ്റൊരു അധ്യാപകന്റെ ഒഴിവില്‍ ഇവിടെ ജോലിയ്ക്ക് പ്രവേശിച്ചത്. അധ്യാപകന്റെ നടപടി അത്ഭുതപ്പെടുത്തിയെന്നും ദേഷ്യവും വികാരങ്ങളും അടക്കിനിര്‍ത്താന്‍ പോലും കഴിയാത്തവര്‍ എങ്ങനെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമെന്നും രക്ഷിതാക്കള്‍ ചോദിക്കുന്നു.

അ​മേ​രി​ക്ക​യി​ലു​ട​നീ​ളം ഹി​ജാ​ബ് ധ​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അതിനിടെയുണ്ടായ ഈ സംഭവം വലിയ വിവാദത്തിന് തന്നെ വഴിയൊരുക്കിയിട്ടുണ്ട്.