LiveTV

Live

International

'അധിക യാത്രക്കാരുമായി' പാകിസ്താന്‍ വിമാനത്തിന്‍റെ യാത്ര; അന്വേഷണം ആരംഭിച്ചു

'അധിക യാത്രക്കാരുമായി'  പാകിസ്താന്‍ വിമാനത്തിന്‍റെ യാത്ര; അന്വേഷണം ആരംഭിച്ചു
Summary
409 യാത്രക്കാരാണ് അനുവദനീയമായ പരിധിയെങ്കിലും 416 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ജനുവരി 20ന് നടന്ന വിവാദ യാത്ര സംബന്ധിച്ച്  ഡോണ്‍ ദിനപത്രമാണ്

പരിധിയില്‍ കൂടുതല്‍ യാത്രക്കാരുമായി പാകിസ്താന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം യാത്ര നടത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കറാച്ചിയില്‍ നിന്നും സൌദി അറേബ്യയിലേക്കുള്ള ബോയിങ് 707 വിമാനത്തി ലാണ് പരിധിയില്‍ കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നത്. 409 യാത്രക്കാരാണ് അനുവദനീയമായ പരിധിയെങ്കിലും 416 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ജനുവരി 20ന് നടന്ന വിവാദ യാത്ര സംബന്ധിച്ച് ഡോണ്‍ ദിനപത്രമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അധിക യാത്രക്കാരുമായാണ് വിമാനം യാത്ര നടത്തിയതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പാകിസ്താന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ചില യാത്രക്കാര്‍ നിന്നാണ് യാത്ര ചെയ്തതെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

'അധിക യാത്രക്കാരുമായി'  പാകിസ്താന്‍ വിമാനത്തിന്‍റെ യാത്ര; അന്വേഷണം ആരംഭിച്ചു

പേപ്പറില്‍ എഴുതിയാണ് യാത്രക്കാര്‍ക്ക് ബോഡിങ് പാസ് നല്‍കിയിരുന്നത്. അധിക യാത്രക്കാരുള്ള വിവരം പറന്നുയര്‍ന്ന ശേഷം മാത്രമാണ് തന്‍റെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് പൈലറ്റിന്‍റെ അവകാശവാദം.