LiveTV

Live

International

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഒറ്റപ്പെട്ട ദ്വീപിലേക്ക് മാറ്റാനുള്ള തീരുമാനത്തിലുറച്ച് ബംഗ്ലാദേശ്

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഒറ്റപ്പെട്ട ദ്വീപിലേക്ക് മാറ്റാനുള്ള തീരുമാനത്തിലുറച്ച് ബംഗ്ലാദേശ്
Summary
വെള്ളപ്പൊക്ക സാധ്യതയുള്‍പ്പെടെ അപകടമുന്നറിയിപ്പുകള്‍ അവഗണിച്ചാണ് റോഹിങ്ക്യകളെ മാറ്റാന്‍ ബംഗ്ലാദേശിന്‍റെ നീക്കം

മ്യാന്മറിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഒറ്റപ്പെട്ട ദ്വീപിലേക്ക് മാറ്റാനുള്ള തീരുമാനത്തിലുറച്ച് ബംഗ്ലാദേശ്. വെള്ളപ്പൊക്ക സാധ്യതയുള്‍പ്പെടെ അപകടമുന്നറിയിപ്പുകള്‍ അവഗണിച്ചാണ് റോഹിങ്ക്യകളെ മാറ്റാന്‍ ബംഗ്ലാദേശിന്‍റെ നീക്കം. മ്യാന്‍മറില്‍ നിന്നുള്ള രണ്ടരലക്ഷത്തോളം വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെയും ഹതിയ ദ്വീപിനോട് ചേര്‍ന്നുള്ള തെംഗര്‍ ഛാറിലേക്ക് മാറ്റാനാണ് ബംഗ്ലാദേശ് സര്‍ക്കാറിന്‍റെ പദ്ധതി. ഇതിന്‍റെ മുന്നോടിയായി രേഖകളില്ലാത്ത മ്യാന്‍മര്‍ പൌരന്‍മാരെ തിരിച്ചറിയാന്‍ തീരദേശ ജില്ലകളിലെ ഉദ്യോഗസ്ഥന്‍മാരെ ഉള്‍പ്പെടുത്തി ബംഗ്ലാദേശ് സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കി. ആറായിരം ഏക്കര്‍ വരുന്ന ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് അഭയാര്‍ഥികളെ മാറ്റുന്നില്‍ ഇതിനകം പ്രതിഷേധം ഉയര്‍ന്നെങ്കിലും അത് അവഗണിച്ചാണ് തീരുമാനവുമായി ബംഗ്ലാദേശ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്.

വെള്ളപ്പൊക്ക സാധ്യതയും പ്രദേശത്തിന്‍റെ വിജനതയും പ്രസ്തുത ദ്വീപ് വാസയോഗ്യമല്ലെന്നതിന് തെളിവായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. നീക്കത്തിനെതിരെ റോഹിങ്ക്യന്‍ നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ബലം പ്രയോഗിച്ച് റോഹിങ്ക്യകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് പ്രശ്നം കൂടുതല്‍ ഗുരുതരമാക്കുമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷ ഏജന്‍സിയും പ്രതികരിച്ചു.