LiveTV

Live

International

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 100 പേരെ കാണാതായി

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 100 പേരെ കാണാതായി
Summary
നൂറ്റിപത്തിനടുത്ത് അഭയാര്‍ഥികളുമായി ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്.

ലിബിയയില്‍നിന്ന് യൂറോപ്പിലേക്ക് പോകുന്നതിനിടെ മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 100 ഓളം പേരെ കാണാതായി. ഇവരില്‍ എട്ടുപേര്‍ മരിച്ചതായി ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് സ്ഥിരീകരിച്ചു.

നൂറ്റിപത്തിനടുത്ത് അഭയാര്‍ഥികളുമായി ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. ഇവരില്‍ നാല് പേരെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. എട്ടുപേര്‍ മരിച്ചതായും നൂറോളം പേര്‍ക്കുള്ള തിരച്ചില്‍ തുടരുന്നതായും ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. ലിബിയന്‍ തീരത്തുനിന്ന് 50 കി.മീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഫ്രാന്‍സിന്‍റെ കപ്പലും ഇറ്റലിയുടെ നേവല്‍ ഹെലികോപ്റ്ററുകളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രതികൂലമായ കാലാവസ്ഥയും കടലിലെ പ്രക്ഷുബ്ധാവസ്ഥയും തിരച്ചിലിന് തടസ്സമാകുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ഇറ്റലിയിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മെഡിറ്ററേനിയന്‍ കടലില്‍ 5000ത്തിലധികംപേര്‍ മുങ്ങിമരിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് വ്യക്തമാക്കുന്നത്.