LiveTV

Live

International

അമേരിക്ക എച്ച്-1 ബി വിസക്കുള്ള അപേക്ഷ ക്ഷണിച്ചു

അമേരിക്ക എച്ച്-1 ബി വിസക്കുള്ള അപേക്ഷ ക്ഷണിച്ചു
Summary
നേ​രേ​ത്ത ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ ആ​റു മാ​സ​ത്തേ​ക്ക്​ താ​ത്​​കാ​ലി​ക​മാ​യി പ്രീ​മി​യം വി​സ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച​താ​യി അമേരിക്കയിലെ സിറ്റിസണ്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് വകുപ്പ് അ​റി​യി​ച്ചി​രു​ന്നു

അമേരിക്കയില്‍ വിസ പദ്ധതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ എ​ച്ച്​1 ബി. ​വി​സ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീകരിക്കുമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി. ഏ​പ്രി​ൽ മൂ​ന്നു മു​ത​ലാണ് വിസക്കുള്ള അപേക്ഷകള്‍ സ്വീ​ക​രി​ക്കു​ക.

നേ​രേ​ത്ത ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ ആ​റു മാ​സ​ത്തേ​ക്ക്​ താ​ത്​​കാ​ലി​ക​മാ​യി പ്രീ​മി​യം വി​സ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച​താ​യി അമേരിക്കയിലെ സിറ്റിസണ്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് വകുപ്പ് അ​റി​യി​ച്ചി​രു​ന്നു. ഇ​ത്​ അ​മേ​രി​ക്ക​യി​ൽ ഉ​യ​ർ​ന്ന തൊ​ഴി​ൽ തേ​ടു​ന്ന​വരെ ആശങ്കയിലാക്കുകയും ചെയ്തിരുന്നു. ഈ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് സമയപരിധി നിശ്ചയിക്കാതെ എച് 1 ബി വിസക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതികള്‍ വകുപ്പ് പ്രഖ്യാപിച്ചത്. ഉ​യ​ർ​ന്ന തൊ​ഴി​ലു​ക​ളി​ൽ വി​ദേ​ശി​ക​ളെ താ​ൽ​കാ​ലി​ക​മാ​യി നി​യ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന കു​ടി​യേ​റ്റ ഇ​ത​ര വി​സ​യാ​യ എ​ച്ച്​1 ബി അപേക്ഷ

മുന്‍ വര്‍ഷങ്ങളില്‍ അ​ഞ്ചു ദി​വ​​സ​ത്തേ​ക്കായിരുന്നു സ്വീ​ക​രിച്ചിരുന്നത്. പൊ​തു വി​ഭാ​ഗ​ത്തി​ൽ 65,000 വി​സ​ക​ളും യു.​എ​സ്​ അ​ക്കാ​ദ​മി​ക സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 20,000 വി​സ​യു​മാ​ണ്​ അ​നു​വ​ദി​ക്കു​ന്ന​ത്​. ഗ​വേ​ഷ​ണ​ത്തി​നും ശാ​സ്​​ത്ര സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും എ​ച്ച്​1 ബി. ​വി​സ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​വ​രെ ഈ പ​രി​ധി​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്​.