LiveTV

Live

International

ഉച്ചകോടിക്ക് മുന്നോടിയായി യു.എസ് സംഘം ഉത്തരകൊറിയയില്‍

ഉച്ചകോടിക്ക് മുന്നോടിയായി യു.എസ് സംഘം ഉത്തരകൊറിയയില്‍
Summary
അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്രജ്ഞനും ഫിലിപ്പിന്‍സ് അംബാസിഡറുമായ സങ് കിമ്മാണ് ഉച്ചകോടിക്ക് മുന്നാടിയായുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത്

അമേരിക്ക - ഉത്തരകൊറിയ ഉച്ചകോടിക്ക് മുന്നോടിയായി യു.എസ് സംഘം ഉത്തരകൊറിയയില്‍. അമേരിക്കന്‍ സംഘം ഉത്തരകൊറിയയിലെത്തിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ട്വീറ്റ് ചെയ്തത്.

അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്രജ്ഞനും ഫിലിപ്പിന്‍സ് അംബാസിഡറുമായ സങ് കിമ്മാണ് ഉച്ചകോടിക്ക് മുന്നാടിയായുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത്. പ്യോങ്യാങിലാണ് ചര്‍ച്ച നടക്കുന്നത്. ഉച്ചകോടിക്ക് വേണ്ട ഒരുക്കങ്ങള്‍ക്കായി ഞങ്ങളുടെ സംഘം ഉത്തരകൊറിയയിലെത്തിയിട്ടുണ്ടെന്നാണ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ഭാവിയില്‍ സാന്പത്തികമായി ഉയര്‍ന്ന രാജ്യമായി ഉത്തകൊറിയ മാറുമെന്നും ഇക്കാര്യം കിം ജോങ് ഉന്‍ ഉറപ്പ് നല്‍കിയിട്ടുള്ളതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലേയും ദക്ഷിണകൊറിയയിലെ വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും ഉച്ചകോടി സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉച്ചകോടിക്ക് മുന്നോടിയായി ഉത്തരകൊറിയയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന പ്രതിനിധി ബീജിങ്ങിലെത്തിയതായി ദക്ഷിണ കൊറിയയിലെ യോനാപ് ന്യൂസ്ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് ഹൌസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജോഹാഗിന്റെ നേതൃത്വത്തിലുള്ള സംഘം സിംഗപ്പൂരിലേക്കും തിരിച്ചിട്ടുണ്ട്. ജൂണ്‍ 12ന് സിംഗപ്പൂരിലാണ് ഉച്ചകോടി.