LiveTV

Live

International

ഉച്ചകോടി റദ്ദാക്കിയ ട്രംപിന്റെ തീരുമാനത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി ദക്ഷിണ കൊറിയ

ഉച്ചകോടി റദ്ദാക്കിയ ട്രംപിന്റെ തീരുമാനത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി ദക്ഷിണ കൊറിയ
Summary
ജൂണ്‍ 12ന് നടക്കാനിരുന്ന ട്രംപ്-ഉന്‍ ചരിത്ര കൂടിക്കാഴ്ച റദ്ദാക്കിയെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നയുടന്‍ മൂണ്‍ ജെ ഇന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു

ചരിത്ര ഉച്ചകോടി റദ്ദാക്കിയ ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. അമേരിക്ക- ഉത്തരകൊറിയ ചര്‍ച്ച നടക്കുമെന്ന പ്രതീക്ഷയും ഇന്‍ പങ്കുവെച്ചു. അത്യന്തം ഉത്കണ്ഠാപരമായ തീരുമാനമാണ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഉച്ചകോടി റദ്ദാക്കിയ നടപടി നിരാശാകരമാണെന്ന് ബ്രിട്ടണും ഫ്രാന്‍സും റഷ്യയും പ്രതികരിച്ചു.

ജൂണ്‍ 12ന് നടക്കാനിരുന്ന ട്രംപ്-ഉന്‍ ചരിത്ര കൂടിക്കാഴ്ച റദ്ദാക്കിയെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നയുടന്‍ മൂണ്‍ ജെ ഇന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. നിശ്ചയിച്ച തിയ്യതിയില്‍ ട്രംപ്-ഉന്‍ കൂടിക്കാഴ്ച നടക്കാത്തതില്‍ മൂണ്‍-ജെ-ഇന്‍ അതീവ ഉത്കണ്ഠ രേഖപ്പെടുത്തു. ഒപ്പം തൂരുമാനം ഖേദകരമാണെന്ന അഭിപ്രായം പങ്കുവെച്ചതായും സിയോളിലെ പ്രസിഡനറിന്റെ ഓഫീസ് അറിയിച്ചു. കൊറിയന്‍ തീരത്തെ ആണവമുക്തമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇരുനേതാക്കളും തുറന്ന ചര്‍ച്ച നടത്തണമെന്ന് മൂണ്‍ ആഗ്രഹിച്ചത്. തുടര്‍ന്നും ഈ വിഷയത്തില്‍ ട്രംപും കിമ്മും തമ്മില്‍ ചര്‍ച്ച നടക്കുമെന്ന പ്രതീക്ഷയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പങ്കുവെച്ചു. ഉത്തരകൊറിയ കോപവും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നുവെന്ന കുറ്റപ്പെടുത്തലും ട്രംപ് നടത്തുകയുണ്ടായി.അതിന് പിന്നാലെയാണ് യുഎസ് വൈസ് പ്രസിഡന്റ് അറിവില്ലാത്തവനും വിഡ്ഢിയുമാണെന്ന പ്രതികരണം ഉത്തരകൊറിയന്‍ ഭാഗത്ത് നിന്നുണ്ടായത്. ഉച്ചകോട് റദ്ദാക്കിയ നടപടി ഖേദകരമാണെന്ന് സിംഗപ്പൂരും പ്രതികരിച്ചു. കൊറിയന്‍ തീരത്ത് സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനാവശ്യമായ ശ്രമങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. അത്യധികം ഉത്കണ്ഠാപരമാണ് ട്രംപിന്റെ തീരുമാനമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ട്രംപിന്റെ തീരുമാനത്തില്‍ ബ്രിട്ടനും നിരാശ പ്രകടിപ്പിച്ചു. ഉച്ചകോടി റദ്ദാക്കിയ തീരുമാനം ചെറിയ പിശകാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയുടെ അന്തരീക്ഷം ഒരുങ്ങുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ സംഭാഷണം പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രസിഡന്റ് വ്ളാദിമർ പുടിൻ പറഞ്ഞു.