LiveTV

Live

International

വെള്ളച്ചാട്ടത്തിന് നടുവില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ വീട്

വെള്ളച്ചാട്ടത്തിന് നടുവില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ വീട്
Summary
80 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ വീട് കാണാന്‍ വര്‍ഷം തോറും ഒന്നരലക്ഷത്തിലധികം സന്ദര്‍ശകരാണെത്തുന്നത്.

ലോകത്തിലെ അതിമനോഹരമായ വീട്. പെന്‍സില്‍വാനിയയിലാണ് ആ സുന്ദര വീട്. വിഖ്യാത ആര്‍ക്കിടെക്ട് ഫ്രാങ്ക് ലോയ്ഡ് റൈറ്റിന്‍റെ ഫാളിങ് വാട്ടര്‍ എന്ന നിര്‍മിതിയെക്കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്. 80 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ വീട് കാണാന്‍ വര്‍ഷം തോറും ഒന്നരലക്ഷത്തിലധികം സന്ദര്‍ശകരാണെത്തുന്നത്.

ചിത്രം വരച്ചു വെച്ചത് പോലൊരു കാട്. അടുത്തൊരു വെള്ളച്ചാട്ടം. നടുവില്‍ ഓരു ഫോട്ടോ പോലെ തോന്നിക്കുന്ന വീട്. 1935 ലാണ് ഈ വീട് നിര്‍മിച്ചത്. ആര്‍ക്കിടെക്ട് ഫ്രാങ്ക് ലോയ്ഡ് റൈറ്റിന്‍റെ മാസ്റ്റര്‍ പീസ്. ഫാളിങ് വാട്ടര്‍. അക്കാലത്തെ അമേരിക്കന്‍ ആര്‍ക്കിടെക്ചറിന്‍റെ മികച്ച മാതൃകയാണീ വീട്.

വെള്ളചാട്ടത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്താതെ പല തട്ടുകളായാണ് വീട് നിർമിച്ചത്. മുറികളിലൂടെയും അരുവി ഒഴുകുന്നു. മണ്ണും മരവും കൊണ്ടാണ് ചുവരുകളും മേൽക്കൂരയുമൊക്കെ. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന നിറങ്ങള്‍. എന്ന് കരുതി വില കുറച്ച് കാണണ്ട. അന്നത്തെ കാലത്ത് ഏകദേശം ഒരു കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. വര്‍ഷം തോറും ലക്ഷകണക്കിന് പേരാണ് ഫോളിങ് വാട്ടര്‍ കാണാനെത്തുന്നത്.