LiveTV

Live

International

കിം ജോങ് ഉന്‍ ചൈനയിലെത്തി; സന്ദര്‍ശനലക്ഷ്യം ഇതാണ്...

കിം ജോങ് ഉന്‍ ചൈനയിലെത്തി; സന്ദര്‍ശനലക്ഷ്യം ഇതാണ്...
Summary
ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉൻ ചൈന സന്ദര്‍ശിച്ചെന്ന് ചൈനയും ഉത്തരകൊറിയയും സ്ഥിരീകരിച്ചു.

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉൻ ചൈന സന്ദര്‍ശിച്ചെന്ന് ചൈനയും ഉത്തരകൊറിയയും സ്ഥിരീകരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായും മറ്റ് നേതാക്കളുമായും ഉൻ ചർച്ച നടത്തി. അമേരിക്കയും ദക്ഷിണകൊറിയയും അനുകൂലമായി പ്രതികരിച്ചാൽ കൊറിയൻ ഉപദ്വീപിൽ നിന്ന് ആണവായുധങ്ങൾ പിന്‍വലിക്കാമെന്ന് ഉൻ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അധികാരം ഏറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ സന്ദർശം ആയിരുന്നു കിം ജോങ് ഉന്നിന്റേത്.

കിം ജോങ് ഉന്‍ ചൈനയിലെത്തി; സന്ദര്‍ശനലക്ഷ്യം ഇതാണ്...

ചൈനയിലെ സിന്‍ഹുവ വാർത്താ ഏജന്‍സിയാണ് കിം ജോങ് ഉന്നിന്റെ സന്ദർശനം ആദ്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ വാർത്ത സ്ഥിരീകരിച്ച് ചൈനയും ഉത്തരകൊറിയയും രംഗത്തുവന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഉൻ ചൈനയില്‍ എത്തിയത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭാര്യ റി സോൾ ജുവിനൊപ്പം ആയിരുന്നു കിം ജോങ് ഉന്നിന്റെ ചൈന സന്ദർശനം. ഉത്തരകൊറിയയില്‍ നിന്ന് പ്രത്യേക ട്രെയിനിൽ എത്തിയ ഉന്നിനെ ചൈനീസ് പ്രസിഡന്റും ഭാര്യയും ചേർന്ന് സ്വീകരിച്ചു. ബീജിങില്‍ വെച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി കിം ജോങ് ഉൻ കൂടിക്കാഴ്ച നടത്തി. ചൈനീസ് പ്രധാനമന്ത്രി ലി കെഖിയാങ്, ചൈനീസ് വൈസ് പ്രസിഡന്റ് വാങ് കിഷാന്‍ എന്നിവരുമായും ഉന്‍ ചർച്ച നടത്തി.

ഉത്തരകൊറിയയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ചൈന. സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള പുരോഗമനപരവും സമകാലികവുമായ നടപടികളോട് ദക്ഷിണ കൊറിയയും അമേരിക്കയും അനുകൂലമായി പ്രതികരിച്ചാൽ കൊറിയ ഉപദ്വീപിലെ ആണവായുധങ്ങൾ ഒഴിവാക്കുമെന്ന് ഉന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അച്ഛൻ കിം ജോങ് രണ്ടാമന്റെ മരണശേഷം 2011ലാണ് കിം ജോങ് ഉൻ ഉത്തരകൊറിയയുടെ പരമോന്നത പദവിയിലേക്ക് എത്തിയത്. ഇതിന് ശേഷം ഉന്‍ നടത്തിയ ആദ്യ വിദേശ സന്ദർശനം കൂടിയായിരുന്നു ഇത്. ദക്ഷിണ കൊറിയയുമായും അമേരിക്കയുമായും ഉത്തരകൊറിയ ചർച്ചകൾ നടത്താനിരിക്കെയുള്ള ഉന്നിന്റെ ചൈന സന്ദർശനം. ചൈനയുമായുള്ള ബന്ധം വർധിപ്പിക്കുന്നതില്‍ കൂടിക്കാഴ്ച നാഴികകല്ലാകും എന്ന് ഉത്തരകൊറിയയുടെ കെസിഎന്‍എ വാര്‍ത്താ ഏജന്‍സിയും റിപ്പോർട്ട് ചെയ്തു.