LiveTV

Live

International

അന്താരാഷ്ട്ര സൌഹൃദ ഫുട്ബോള്‍; അര്‍ജന്റീനയും ഇറ്റലിയും നേര്‍ക്കുനേര്‍

അന്താരാഷ്ട്ര സൌഹൃദ ഫുട്ബോള്‍; അര്‍ജന്റീനയും ഇറ്റലിയും നേര്‍ക്കുനേര്‍
Summary
ഫ്രാന്‍സ് കൊളംമ്പിയയെയും ഇംഗ്ലണ്ട് ഹോളണ്ടുമായും ബ്രസീല്‍ റഷ്യയുമായും ഏറ്റുമുട്ടും.

അന്താരാഷ്ട്ര സൌഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ വമ്പന്‍ ടീമുകള്‍ ഇന്ന് നേര്‍ക്കുനേര്‍. നിലവിലെ ചാംപ്യന്മാരായ ജര്‍മ്മനിയും മുന്‍ ചാംപ്യന്മാരായ സ്പെയിനും നേര്‍ക്കു നേര്‍ വരുമ്പോള്‍ അര്‍ജന്റീനയും ഇറ്റലിയും തമ്മിലാണ് മറ്റൊരു പ്രധാനമത്സരം. ഫ്രാന്‍സ് കൊളംമ്പിയയെയും ഇംഗ്ലണ്ട് ഹോളണ്ടുമായും ബ്രസീല്‍ റഷ്യയുമായും ഏറ്റുമുട്ടും. ലോകകപ്പിന് രണ്ട് മാസം മാത്രം ബാക്കിനില്‍ക്കെ മുഴുവന്‍ ടീമുകള്‍ക്കും ഇന്നത്തെ മത്സരങ്ങള്‍ നിര്‍ണായകമാണ്.