LiveTV

Live

International

മരുന്നും ഭക്ഷണവുമില്ല, ബോംബ് വര്‍ഷം യഥേഷ്ടം; ഗൂതയില്‍ നിന്ന് കൂട്ടപലായനം തുടരുന്നു

മരുന്നും ഭക്ഷണവുമില്ല, ബോംബ് വര്‍ഷം യഥേഷ്ടം; ഗൂതയില്‍ നിന്ന് കൂട്ടപലായനം തുടരുന്നു
Summary
സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പലായനം.

ആക്രമണം ശക്തമായ കിഴക്കന്‍ ഗൂതയില്‍ നിന്ന് സിവിലിയന്മാരുടെ പലായനം തുടരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേരാണ് മരുന്നിനും ഭക്ഷണത്തിനുമായി ജീവനും കൊണ്ട് രക്ഷപ്പെടുന്നത്. സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പലായനം.

മരുന്നും ഭക്ഷണവുമില്ല, ബോംബ് വര്‍ഷം യഥേഷ്ടം; ഗൂതയില്‍ നിന്ന് കൂട്ടപലായനം തുടരുന്നു

ഒരു മാസത്തോളമായി കിഴക്കന്‍ ഗൂതയില്‍ തുടരുന്ന ബോംബാക്രമണത്തില്‍ നൂറു കണക്കിന് സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. ബശ്ശാര്‍ സൈന്യത്തിന്‍റെ നേതൃത്വത്തിലുള്ള സൈന്യത്തിന്‍റെ മിസൈലാക്രമണം നിരവധിയാളുകളെ അഭയാര്‍ഥികളാക്കി. യുദ്ധം രൂക്ഷമായ ഗൂതയില്‍ ഭക്ഷണവും മരുന്നിമില്ലാതെ മരണത്തോട് മല്ലിടുകയാണ് ജനങ്ങള്‍. അടിയന്തരമായി ചികിത്സ വേണ്ടയാളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍.

ആയിരത്തോളം ആളുകള്‍ക്ക് അടിയന്തര ചികിത്സ വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. സിറിയയുടെ തലസ്ഥാനത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഗൂതയില്‍ വിമതര്‍ ഒളിച്ചിരിക്കുന്നു എന്നാരോപിച്ചാണ് ബശ്ശാര്‍ സൈന്യം ബോംബാക്രമണം തുടങ്ങിയത്. 1100 പേര്‍ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടു.