LiveTV

Live

International

കിം-​​​ട്രം​​​പ് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ സ്വാഗതം ചെയ്ത് ആഗോള സമൂഹം

കിം-​​​ട്രം​​​പ് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ സ്വാഗതം ചെയ്ത് ആഗോള സമൂഹം
Summary
ഈ കൂടിക്കാഴ്ച ലോകത്ത് സമാധാനം കൊണ്ടുവരുമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പ്രതികരിച്ചു. കൂടിക്കാഴ്ചയെ യൂറോപ്യന്‍ യൂണിയന്‍ സ്വാഗതം ചെയ്തു.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നെ സ്വാഗതം ചെയ്ത് ആഗോള സമൂഹം. ഈ കൂടിക്കാഴ്ച ലോകത്ത് സമാധാനം കൊണ്ടുവരുമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പ്രതികരിച്ചു. കൂടിക്കാഴ്ചയെ യൂറോപ്യന്‍ യൂണിയന്‍ സ്വാഗതം ചെയ്തു.

കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ സ​​​മാ​​​ധാ​​​നം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച ച​​​രി​​​ത്ര​​​ത്തി​​​ലെ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൂ​​​ൺ ജേ ​​​ഇ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ പൂ​​​ർ​​​ണ ആണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണം എ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള പാ​​​ത​​​യാ​​​കും കൂടിക്കാ​​​ഴ്ച​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

കിം-​​​ട്രം​​​പ് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ ജ​​​പ്പാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ൻ​​​സൊ ആ​​​ബെ സ്വാ​​​ഗ​​​തം ചെ​​​യ്തു. എ​​​ന്നാ​​​ൽ, ആ​​​ണ​​​വ, മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഉ​​​റ​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​തു​​​വ​​​രെ അ​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ ഉ​​​പ​​​രോ​​​ധം അ​​​മേ​​​രി​​​ക്ക​​​യും ജ​​​പ്പാ​​​നും തു​​​ട​​​രു​​​മെ​​​ന്ന് ആ​​​ബെ വ്യ​​​ക്ത​​​മാ​​​ക്കി.

ശു​​​ഭ​​​ക​​​ര​​​മാ​​​യ സൂ​​​ച​​​ന​​​യാ​​​ണ് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ശ​​​രി​​​യാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​നു​​​ള്ള ഇ​​​ച്ഛാ​​​ശ​​​ക്തി എ​​​ല്ലാ​​​വ​​​രും കാ​​​ണി​​​ക്കു​​​മെ​​​ന്ന് ചൈ​​​ന പ്ര​​​ത്യാ​​​ശി​​​ച്ചു. ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലേ​​​ക്കു​​​ള്ള ചു​​​വ​​​ടു​​​വ​​​യ്പാണി​​​തെ​​​ന്ന് റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സെ​​​ർ​​​ജി ലാ​​​വ്റോ​​​വ് പ​​​റ​​​ഞ്ഞു. ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സ മേ​​​യും കൂടിക്കാഴ്ചയെ സ്വാ​​​ഗ​​​തം ചെ​​​യ്തു. എ​​​ന്നാ​​​ൽ കിം ​​​ത​​​ന്‍റെ വാ​​​ക്കു പാ​​​ലി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ തു​​​ട​​​ര​​​ണ​​​മെ​​​ന്ന് അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. പ്ര​​​തീ​​​ക്ഷ ന​​​ല്‍കു​​​ന്ന കാ​​​ര്യ​​​മാ​​​ണ് ന​​​ട​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​തെ​​​ന്ന് ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ആം​​​ഗ​​​ല മെ​​​ർ​​​ക്ക​​​ൽ പ​​​റ​​​ഞ്ഞു. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും കൂടിക്കാഴ്ചയെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യും പ്ര​​​തീ​​​ക്ഷ പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.