LiveTV

Live

International

ഡീസല്‍ കാറുകള്‍ക്ക് കടിഞ്ഞാണിടാന്‍ ജര്‍മനി

ഡീസല്‍ കാറുകള്‍ക്ക് കടിഞ്ഞാണിടാന്‍ ജര്‍മനി
Summary
യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റിന് വന്‍ തിരിച്ചടിയാണ് കോടതി വിധി.

ജര്‍മനിയിലെ പ്രധാന നഗരങ്ങളില്‍ അമിത മലിനീകരണം സൃഷ്ടിക്കുന്ന ഡീസല്‍ കാറുകള്‍ വിലക്കാന്‍ കോടതി ഉത്തരവ്. യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റിന് വന്‍ തിരിച്ചടിയാണ് കോടതി വിധി.

ജര്‍മനി ഫെഡറല്‍ അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് അമിത മലിനീകരണം സൃഷ്ടിക്കുന്ന ഡീസല്‍ കാറുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഉത്തരവിട്ടത്. നേരത്തെ സ്റ്റുറ്റ്ഗാര്‍ട്ട് ഡുസ്സല്‍ഡോര്‍ഫ് കീഴ്ക്കോടതികള്‍ കാറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കീഴ്ക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ കാര്‍വിപണിക്ക് കനത്തതിരിച്ചടിയാണ് കോടതിവിധി. അതേസമയം, ജര്‍മനിയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിധിയെ സ്വാഗതം ചെയ്തു.

ഡീസല്‍ കാറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആഗോളതലത്തില്‍ തന്നെ ശക്തമായ ആവശ്യം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മലിനീകരണ പരിശോധനയില്‍ കൃത്രിമം കാണിച്ചതായി 2015 ല്‍ വോക്സ് വാഗണ്‍ കമ്പനി കുറ്റസമ്മതം നടത്തിയിരുന്നു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാവുന്ന നൈട്രജന്‍ ഓക്സൈഡിന്റെ അളവിലാണ് കമ്പനി കൃത്രിമം കാണിച്ചത്. കോടതി വിധി, നിരോധ വിരുദ്ധ നിലപാടെടുത്ത മെര്‍ക്കല്‍ സര്‍ക്കാരിനും കനത്ത തിരിച്ചടിയാണ്.