LiveTV

Live

International

ഇരുപത് വര്‍ഷമായി ഈ പിതാവ് ധരിക്കുന്നത് ഒരേ ടീ ഷര്‍ട്ട്, രഹസ്യം പങ്കുവച്ച് മകള്‍

 ഇരുപത് വര്‍ഷമായി ഈ പിതാവ് ധരിക്കുന്നത് ഒരേ ടീ ഷര്‍ട്ട്,  രഹസ്യം പങ്കുവച്ച് മകള്‍
Summary
ജപ്പാനില്‍ നിന്നും ഈ ഹൃദയസ്പര്‍ശിയായ ഈ കഥ പങ്കുവച്ചത് അദ്ദേഹത്തിന്റെ മകളായ റിയയാണ്(24)

ഇരുപത് വര്‍ഷമായി അറുപതുകാരനായ ഈ പിതാവ് ധരിക്കുന്നത് ഒരേ ടീ ഷര്‍ട്ടാണ്. കേട്ടിട്ട് കുളിക്കാത്തവനും നനയ്ക്കാത്തവനും എന്നു ഇയാളെക്കുറിച്ച് പറയാന്‍ വരട്ടെ. അതിന് ഒരു കാരണവമുണ്ട്. ഏതൊരു ഭാര്യയും കൊതിച്ചുപോകുന്ന ഒരു കാരണം. മരിച്ചു പോയ തന്റെ ഭാര്യയുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഇയാള്‍ ഒരേ ടീ ഷര്‍ട്ട് ധരിക്കുന്നത്.

 ഇരുപത് വര്‍ഷമായി ഈ പിതാവ് ധരിക്കുന്നത് ഒരേ ടീ ഷര്‍ട്ട്,  രഹസ്യം പങ്കുവച്ച് മകള്‍

ജപ്പാനില്‍ നിന്നും ഈ ഹൃദയസ്പര്‍ശിയായ ഈ കഥ പങ്കുവച്ചത് അദ്ദേഹത്തിന്റെ മകളായ റിയയാണ്(24). അതിനുള്ള കാരണവും റിയ പറഞ്ഞു. തന്റെ പിതാവ് ഒരേ ടീ ഷര്‍ട്ട് ധരിക്കുന്നത് ഈയിടെയാണ് റിയയുടെ ശ്രദ്ധയില്‍ പെടുന്നത്. പിന്നീട് തങ്ങളുടെ മാതാപിതാക്കളുടെ മധുവിധുകാലത്തെ ഫോട്ടോയില്‍ നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. അന്ന് അമ്മയ്ക്കൊപ്പം ധരിച്ച അതേ ടീ ഷര്‍ട്ടാണ് അച്ഛന്‍ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന സത്യം റിയ തിരിച്ചറിഞ്ഞു.

 ഇരുപത് വര്‍ഷമായി ഈ പിതാവ് ധരിക്കുന്നത് ഒരേ ടീ ഷര്‍ട്ട്,  രഹസ്യം പങ്കുവച്ച് മകള്‍

പതിനെട്ട് വര്‍ഷം മുന്‍പാണ് റിയയുടെ അമ്മ മരിക്കുന്നത്. അതിന് ശേഷം അച്ഛന്‍ വേറെ വിവാഹം ചെയ്യാതെ അമ്മയുടെ ഓര്‍മ്മയില്‍ കഴിയുകയാണ്. അമ്മയുടെ മരണശേഷം ഒരു ആഘോഷപരിപാടികള്‍ക്കും അച്ഛന്‍ പങ്കെടുക്കാറില്ലെന്ന് റിയ കുറിക്കുന്നു.