LiveTV

Live

International

സ്ത്രീകളുടെ സീറ്റില്‍ ഇരുന്നാല്‍ ഇങ്ങിനെയിരിക്കും, അത് ചൈനയിലായാലും

സ്ത്രീകളുടെ സീറ്റില്‍ ഇരുന്നാല്‍ ഇങ്ങിനെയിരിക്കും, അത് ചൈനയിലായാലും
Summary
ചൈനയിലെ നാംജിംഗ് നഗരത്തില്‍ മെട്രോ ട്രയിനില്‍ സെപ്തംബര്‍ 5നാണ് സംഭവം നടന്നത്

ബസിലാണെങ്കില്‍ സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ എഴുന്നേല്‍പ്പിച്ച് ഇരിപ്പിടം ചോദിച്ചുവാങ്ങുന്ന വനിതകളുണ്ട്. അല്ലെങ്കില്‍ കണ്ടക്ടര്‍ വന്ന് അവരെ എഴുന്നേല്‍പ്പിക്കും. ചിലരുണ്ട് എത്ര വാദിച്ചാലും അവിടെ തന്നെയിരിക്കും. എന്നാല്‍ ചൈനയില്‍ ഈ പരിപാടി ഒന്നും നടക്കില്ല. സ്ത്രീകളുടെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത ചെറുപ്പക്കാരന്റെ മടിയില്‍ കയറിയിരുന്നായിരുന്നു ഒരു മുതിര്‍ന്ന സ്ത്രീയുടെ ട്രയിന്‍ യാത്ര.

സ്ത്രീകളുടെ സീറ്റില്‍ ഇരുന്നാല്‍ ഇങ്ങിനെയിരിക്കും, അത് ചൈനയിലായാലും

ചൈനയിലെ നാംജിംഗ് നഗരത്തില്‍ മെട്രോ ട്രയിനില്‍ സെപ്തംബര്‍ 5നാണ് സംഭവം നടന്നത്. ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വെയ്ബോ ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാവുകയും ചെയ്തു. സ്ത്രീകളുടെ സീറ്റിലിരുന്ന ചെറുപ്പക്കാരനോട് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ അതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് യാത്രക്കാരി അയാളുടെ മടിയിലിരുന്ന് യാത്ര ചെയ്യാന്‍ തുടങ്ങിയത്. യാത്രക്കാരനുമായി വഴക്കുണ്ടാക്കുന്നതുമെല്ലാം കണ്ടു നിന്നിരുന്നവര്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.