LiveTV

Live

International

ലോകത്തിലെ ഏറ്റവും പഴക്കമേറിയ വീഞ്ഞ് ഇറ്റലിയില്‍

 ലോകത്തിലെ ഏറ്റവും പഴക്കമേറിയ വീഞ്ഞ് ഇറ്റലിയില്‍
Summary
ബിസി 1300-1100 കാലഘട്ടത്തില്‍ തന്നെ ഇറ്റലിയില്‍ വീഞ്ഞ് ഉല്‍പാദനം തുടങ്ങിയെന്നാണ് കരുതുന്നത്

പഴക്കം കുടുന്തോറും വീഞ്ഞിന് വീര്യം കൂടുമെന്നാണ് പറയുന്നത്. ഇറ്റലിയില്‍ ഇത്തരമൊരു വീഞ്ഞ് കണ്ടെത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന വീഞ്ഞിന്റെ വന്‍ശേഖരം സിസിലി തീരത്തെ അഗ്രിജെന്റായില്‍ കണ്ടെത്തി.

 ലോകത്തിലെ ഏറ്റവും പഴക്കമേറിയ വീഞ്ഞ് ഇറ്റലിയില്‍

ബിസി 1300-1100 കാലഘട്ടത്തില്‍ തന്നെ ഇറ്റലിയില്‍ വീഞ്ഞ് ഉല്‍പാദനം തുടങ്ങിയെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിനുമുന്‍പ് തന്നെ ഇവിടെ വൈന്‍ നിര്‍മിച്ചിരുന്നു എന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. കണ്ടെത്തിയത് വീഞ്ഞ് തന്നെയാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടാര്‍ട്ടാറിക് ആസിഡിന്റെയും സോഡിയത്തിന്റെയും സാന്നിധ്യം വീഞ്ഞിലുള്ളതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ സൌത്ത് ഫ്ലോറിഡ സര്‍വ്വകലാശാലയിലെ ഡേവിഡ് തനാസി പറഞ്ഞു. കണ്ടെത്തിയ വീഞ്ഞിന്റെ നിറമേതെന്ന് നിര്‍ണയിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.