LiveTV

Live

International

കുടിലിന് മുന്നില്‍ വീണ ഡ്രോണ്‍ വഴി ഹജ്ജ് സ്വപ്‌നം പൂര്‍ത്തിയാക്കുന്ന ഘാനയിലെ ഗ്രാമീണന്‍

കുടിലിന് മുന്നില്‍ വീണ ഡ്രോണ്‍ വഴി ഹജ്ജ് സ്വപ്‌നം പൂര്‍ത്തിയാക്കുന്ന ഘാനയിലെ ഗ്രാമീണന്‍
Summary
അബ്ദുള്ളയുടെ ചോദ്യവും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഹജ്ജെന്ന സ്വപ്നം യാഥാര്‍ഥ്യമാകാനുള്ള വഴി ഈ ഗ്രാമീണന് മുന്നില്‍ തെളിയുകയായിരുന്നു.

ഘാനയിലെ ദരിദ്ര ഗ്രാമീണനായ അല്‍ ഹസന്‍ അബ്ദുള്ളയുടെ കുടിലിന് മുന്നില്‍ വീണുപോയ ഒരു ദിവസം ഒരു ഡ്രോണ്‍ വന്നു വീണു. ടിവി സംഘത്തിന്റെ സ്വയം പറന്നുയരുന്ന ഡ്രോണ്‍ ക്യാമറ കണ്ട് അത്ഭുതപ്പെട്ട അബ്ദുള്ള ചോദിച്ചത് ഇതുപൊലൊന്ന് കിട്ടിയാല്‍ എനിക്ക് ഹജ്ജിന് പോകാനാകുമോ എന്നായിരുന്നു. അബ്ദുള്ളയുടെ ചോദ്യവും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഹജ്ജെന്ന സ്വപ്നം യാഥാര്‍ഥ്യമാകാനുള്ള വഴി ഈ ഗ്രാമീണന് മുന്നില്‍ തെളിയുകയായിരുന്നു.

കുടിലിന് മുന്നില്‍ വീണ ഡ്രോണ്‍ വഴി ഹജ്ജ് സ്വപ്‌നം പൂര്‍ത്തിയാക്കുന്ന ഘാനയിലെ ഗ്രാമീണന്‍

തുര്‍ക്കിയില്‍ നിന്നുള്ള ഒരു ടിവി സംഘത്തിന്റെ ഡ്രോണാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ അബ്ദുള്ളയുടെ കുടിലിനടുത്ത് വീണുപോയത്. ഡ്രോണ്‍ തിരഞ്ഞുവന്ന ടിവി സംഘത്തിന് അത് തിരികെ നല്‍കിയെങ്കിലും ആ ഗ്രാമീണന്റെ ചോദ്യം അവരെ വിട്ടുപോയില്ല. ഇതിലുംവലിയൊരു ഡ്രോണ്‍ കിട്ടിയാല്‍ എനിക്കും സൗദിയിലേക്ക് ഹജ്ജിന് പോകാമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

ഡ്രോണ്‍ പിടിച്ച് അബ്ദുള്ള നില്‍ക്കുന്ന ചിത്രവും അദ്ദേഹത്തിന്റെ ചോദ്യവും പിന്നീട് തുര്‍ക്കിയിലെ ടിവി സംഘം സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെ വൈറലായ അല്‍ ഹസ്സന്‍ അബ്ദുള്ളയുടെ ആഗ്രഹത്തെ യാഥാര്‍ഥ്യമാക്കാന്‍ തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂട്ട് കവുസൊഗ്ലു തന്നെ ഇടപെട്ടു.

ഘാന തലസ്ഥാനമായ അക്രയില്‍ നിന്നും വെള്ളിയാഴ്ച്ച തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് അബ്ദുള്ളയെ കൊണ്ടുവന്നിരിക്കുകയാണ് തുര്‍ക്കിയിലെ ഒരു ചാരിറ്റി സംഘടന. തുര്‍ക്കിയില്‍ നിന്നും ഇത്തരമൊരു അപ്രതീക്ഷിത സഹായം ഒരുക്കിയതിന് പിന്നില്‍ ദൈവത്തിന്റെ അനുഗ്രഹമാണെന്ന് തുര്‍ക്കിയില്‍ നിന്നുള്ള വാര്‍ത്താ ഏജന്‍സിയായ അനഡോളു ഏജന്‍സിയോട് അബ്ദുള്ള പറഞ്ഞു.