LiveTV

Live

International

'അച്ചുതണ്ട്' തകര്‍ത്ത ഓര്‍മയില്‍ നാഗസാക്കി ദിനം

'അച്ചുതണ്ട്' തകര്‍ത്ത ഓര്‍മയില്‍ നാഗസാക്കി ദിനം
Summary
72 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക അണു ബോംബ് വര്‍ഷിച്ചത്.

ആണവായുധങ്ങളുടെ ഭീകരത ഓര്‍മിപ്പിച്ച് ഒരു നാഗസാക്കി ദിനം കൂടി. 72 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക അണു ബോംബ് വര്‍ഷിച്ചത്. നഗരം വിഴുങ്ങിയ തീഗോളങ്ങള്‍ കവര്‍ന്നെടുത്തത് ലക്ഷത്തിലധികം ജീവനുകളാണ്.

'അച്ചുതണ്ട്' തകര്‍ത്ത ഓര്‍മയില്‍ നാഗസാക്കി ദിനം

അച്ചുതണ്ട് ശക്തികളില്‍ പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയിക്കാന്‍ പ്രധാന സഖ്യകക്ഷി രാഷ്ട്രമായ അമേരിക്ക കണ്ടെത്തിയ അവസാന മാര്‍ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ആഗസ്റ്റ് ആറിന് ഹിരോഷിമയിലും ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചുകൊണ്ടാണ് അമേരിക്ക അച്ചുതണ്ട് ശക്തികള്‍ക്ക് മറുപടി നല്‍കിയത്.

ലോകത്തെ ആദ്യത്തെയും അവസാനത്തെയും അണുവായുധ പ്രയോഗമായിരുന്നു അത്. ലിറ്റില്‍ ബോയ് എന്ന അണുബോംബ് ഹിരോഷിമയെയും ഫാറ്റ്മാന്‍ നാഗസാക്കിയെയും അഗ്നിഗോളങ്ങളാല്‍ വിഴുങ്ങി. 4670 കിലോഗ്രാം ഭാരവും 3.3 മീറ്റര്‍ നീളവുമുള്ള ഫാറ്റ്മാന്റെ ആക്രമണത്തില്‍ നാല്‍പ്പതിനായിരം പേര്‍ തല്‍ക്ഷണം മരിച്ചു. ആണവ വികിരണങ്ങള്‍ കാരണം വര്‍ഷങ്ങളോളം ദുരിതം പേറി മരിച്ചവരും നിരവധി. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഹാരി എസ്. ട്രൂമാൻ ആണ് രണ്ട് അണുവായുധ ആക്രമണങ്ങള്‍ക്കും അനുമതി കൊടുത്തത്. ‌‌‌

വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്കയും ജപ്പാനും സൌഹൃദത്തിലായി. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക് ഒബാമ ഹിരോഷിമ സന്ദര്‍ശിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് അന്ത്യം കുറിച്ച് അമേരിക്ക അണുബോബ് വര്‍ഷിച്ച ആ കറുത്ത ദിനങ്ങളെ ലോകം ഇന്നും ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്.