LiveTV

Live

International

വെറും 90 സെക്കന്റ് കൊണ്ട് വോട്ടിങ് മിഷീന്‍ ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍

വെറും 90 സെക്കന്റ് കൊണ്ട് വോട്ടിങ് മിഷീന്‍ ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍
Summary
ഇലക്ട്രോണിക് വോട്ടിങ് മിഷീനു(ഇവിഎം)കളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന ഇക്കാലത്ത് ഇതിന് തെളിവുമായി ഹാക്കര്‍മാര്‍.

ഇലക്ട്രോണിക് വോട്ടിങ് മിഷീനു(ഇവിഎം)കളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന ഇക്കാലത്ത് ഇതിന് തെളിവുമായി ഹാക്കര്‍മാര്‍. ഇവിഎം ഒട്ടും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഹാക്കര്‍മാരുടെ പ്രകടനം. ഈ വര്‍ഷം ആദ്യം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മിഷീനുകളില്‍ വ്യാപക കൃത്രിമം നടന്നുവെന്ന ആരോപണം ശക്തമായിരിക്കെയാണ് ഹാക്കര്‍മാരുടെ ഇടപെടല്‍.

വെറും 90 സെക്കന്റ് കൊണ്ട് വോട്ടിങ് മിഷീന്‍ ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍

യുഎസിലെ ലാസ്‍വാഗസില്‍ നടത്തിയ ഡെഫ്കോണ്‍ ഹാക്കിങ് കോണ്‍ഫ്രന്‍സിലാണ് വെറും 90 സെക്കന്റിനുള്ളില്‍ ഇലക്ട്രോണിക് വോട്ടിങ് മിഷീന്‍ ഹാക്ക് ചെയ്യപ്പെട്ടത്. ഇലക്ട്രോണിക് വോട്ടിങ് സമ്പ്രദായം സുരക്ഷിതല്ലെന്ന് തെളിയിക്കുന്നതാണിതെന്ന് കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത ജെയ്ക് ബ്രൌണ്‍ പറഞ്ഞു. ലാസ്‍വാഗസില്‍ വര്‍ഷംതോറും നടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹാക്കിങ് കോണ്‍ഫ്രന്‍സാണ് ഡെഫ്‍കോണ്‍. കോണ്‍ഫ്രന്‍സില്‍ ഹാക്കര്‍മാര്‍ക്കായി 26 ഇവിഎമ്മുകളാണ് നല്‍കിയത്. മത്സരം തുടങ്ങി 90 സെക്കന്റിനുള്ളില്‍ തന്നെ ഇവിഎം ഹാക്ക് ചെയ്യപ്പെട്ടു. റഷ്യ, ഉത്തര കൊറിയ, ഇറാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ഹാക്കര്‍മാര്‍ക്ക് ഇവിഎം ഹാക്ക് ചെയ്യാനുള്ള കഴിവുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ്. ഇത് ജനാധിപത്യത്തിന്റെ വിശ്വാസ്യത തകര്‍ക്കും. ദേശീയ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന ഒന്നാണിതെന്നും ബ്രൌണ്‍ പറഞ്ഞു.