LiveTV

Live

International

അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് റഷ്യ

അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് റഷ്യ
Summary
കഴിഞ്ഞ ആഴ്ച റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി ബില്ല് പാസാക്കിയതാണ് റഷ്യയെ പ്രകോപിപ്പിച്ചത്.

ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കക്ക് മറുപടിയായി 755 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുട്ടിന്‍. ഇതിന് പുറമേ, അമേരിക്കക്ക് മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി ബില്ല് പാസാക്കിയതാണ് റഷ്യയെ പ്രകോപിപ്പിച്ചത്.

അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് റഷ്യ

ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ ആക്കം കൂട്ടുന്നതാണ് റഷ്യന്‍ നടപടി. അമേരിക്കയുടെ ഉപരോധത്തില്‍ പ്രകോപിതനായ പുട്ടിന്‍, മറുപടി ഉപരോധം എന്ന തീരുമാനത്തിനൊപ്പം, നയതന്ത്ര പ്രതിനിധികളേയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പുട്ടിന്‍ തീരുമാനം അറിയിച്ചത്. അമേരിക്കയെ വെറുതെ വിടാന്‍ ഉദ്ദേശമില്ലെന്നായിരുന്നു പുട്ടിന്റെ പ്രതികരണം. എന്നാല്‍ പെട്ടെന്നൊരു നടപടിയിലേക്ക് നീങ്ങാനുദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പുടിന്‍, ഘട്ടം ഘട്ടമായാകും തീരുമാനം പ്രാഫല്യത്തിലാക്കുക എന്ന് കൂട്ടിച്ചേര്‍ത്തു. 755 പേരെയാണ് റഷ്യ പുറത്താക്കുക.‌ സെപ്തംബര്‍ ഒന്നിനകം നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 455 ആയി കുറക്കാന്‍ അമേരിക്കക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ഡിസംബറില്‍ അമേരിക്ക, റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ 35 പേരെ പുറത്താക്കി എണ്ണം 455 ആക്കി ചുരുക്കിയതിന് മറുപടി കൂടിയാണ് പുടിന്റെ തീരുമാനം. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം പുരോഗമിക്കവെ നടക്കുന്ന കൊമ്പുകോര്‍ക്കല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റഷ്യക്കെതിരെ വിമര്‍ശവുമായി യുഎസ് ബില്ല് പാസാക്കിയത്. ഈ ബില്ല് സെനറ്റ് കൂടി അംഗീകരിച്ചിരുന്നു. ഊര്‍ജം, ബാങ്കിങ്, ആയുധ നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് റഷ്യക്കെതിരായ ഉപരോധം. സിറിയക്ക് നല്‍കുന്ന സഹായം, യുക്രൈനിലെ വിമതരെ പിന്തുണക്കുന്ന നിലപാട്, ക്രിമിയയെ റഷ്യയോട് കൂട്ടിച്ചേര്‍ത്ത നടപടി എന്നിങ്ങിനെ വിവിധ ആരോപണങ്ങളിലാണ് അമേരിക്ക ഉപരോധം എര്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത്.